HOME
DETAILS
MAL
പ്ലാസ്റ്റിക് ഉപയോഗത്തില്‍ ജാഗ്രത പാലിക്കണം: എസ്.വൈ.എസ്
backup
May 23 2017 | 04:05 AM
കണ്ണൂര്‍: മാരകരോഗങ്ങള്‍ക്ക് കാരണമാവുന്ന പ്ലാസ്റ്റിക് ഉപയോഗം തടയാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം നടപ്പാക്കാന്‍ മുഴുവന്‍ മഹല്ലുകളും ജാഗ്രത പാലിക്കുകയും ഇഫ്താര്‍ സംഗമം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പ്ലാസ്റ്റിക് മുക്തമാക്കുകയും ചെയ്യണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. എസ്.വൈ.എസ് ജില്ലാ ജിദ്ദാ കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന റിലീഫ് വിതരണവും ഇഫ്താര്‍ സംഗമവും 31ന് കണ്ണൂര്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. യോഗം കെ.ടി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. അഹ്മദ് തേര്‍ളായി അധ്യക്ഷനായി. ഇബ്രാഹിം ബാഖവി പൊന്ന്യം, ഉസ്മാന് ഹാജി വേങ്ങാട് എസ്.കെ ഹംസ ഹാജി, പി.പി മുഹമ്മദ് കുഞ്ഞി, സത്താര്‍ വളക്കൈ, ഹമീദ് ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."