യു.ജി.സിക്കു പകരം ഹയര്‍ എജ്യുക്കേഷന്‍ കമ്മിഷന് സ്ഥാപിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന യു.ജി.സി(യൂനിവേഴിസിറ്റി ഗ്രാന്റ്സ് കമ്മിഷന് )ക്കു പകരം ഉന്നത വിദ്യാഭ്യാസ കമ്മിഷന് (ഹയര്‍ എജ്യുക്കേഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ- എച്ച്.ഇ.സി.ഐ) ഈ വര്‍ഷം അവസാനത്തോടെ സ്ഥാപിച്ചേക്കും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ എച്ച്.ഇ.സി.ഐയുടെ കരട് രേഖ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.
2018 ജൂണില്‍ മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ച എച്ച്.ഇ.സി.ഐ കരട് രേഖയ്ക്ക് ഒരുലക്ഷത്തിലേറെ പേര് പ്രതികരണമറിയിച്ചിരുന്നു. ഇതില്‍നിന്നുള്ള നിര്‍ദേശങ്ങളുള്‍പ്പെടെ പരിഗണിച്ചാവും കരടിന് അന്തിമ രൂപം നല്‍കുക.
എച്ച്.ഇ.സി.ഐ നിലവില്‍ വരുന്നതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് കാര്യങ്ങള്‍ കമ്മിഷന്റെയും സാമ്പത്തിക സഹായങ്ങള്‍ മന്ത്രാലയത്തിന്റെയും നിയന്ത്രണത്തിലാകും. വരും മാസങ്ങളില്‍ മാനവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാനും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."