HOME
DETAILS
MAL
ആരോപണങ്ങളില്‍ വഞ്ചിതരാവരുത്: ലീഗ്
backup
May 23 2017 | 04:05 AM
കണ്ണൂര്‍: ലീഗ് നേതൃത്വത്തിനെതിരേ മൂസാന്‍ കുട്ടി നടുവില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്നു മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം അറിയിച്ചു. പുറത്തീല്‍ പള്ളി വിഷയത്തില്‍ കെ.പി താഹിറിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പാര്‍ട്ടി നിയോഗിച്ച കമ്മിഷന് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. നിശ്ചിത സമയത്തിനകം അന്വേഷണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ സമയം നീട്ടിനല്‍കുകയായിരുന്നു. ഇത് ആരോപണ വിധേയനെ സംരക്ഷിക്കാനുള്ള നേതൃത്വത്തിന്റെ സമ്മര്‍ദ ഫലമാണെന്ന വാദം ബാലിശമാണെന്നും യോഗം കുറ്റപ്പെടുത്തി. പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന് കല്ലായി, കെ.വി മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ കരീം ചേലേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."