HOME
DETAILS
MAL
ഡല്‍ഹിയില്‍ കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് വെട്ടിക്കുറച്ചു
backup
December 01 2020 | 01:12 AM
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് മൂന്നിലൊന്നായി വെട്ടിക്കുറച്ചു. 2,400 രൂപ ഉണ്ടായിരുന്ന ആര്.ടി.പി.സി.ആര് പരിശോധനയുടെ നിരക്ക് 800 രൂപയായാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്താന്‍ ഇനി 800 രൂപ മതിയാവും.
ഡല്‍ഹി കൊവിഡ് മൂന്നാംഘട്ട വ്യാപനം നേരിടുന്നതിനിടെയാണ് ഡല്‍ഹി ഭരിക്കുന്ന എ.എ.പി സര്‍ക്കാരിന്റെ ജനക്ഷേമപരമായ തീരുമാനം. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൊവിഡ് പരിശോധന സൗജന്യമായി നടത്താന്‍ കഴിയും.
എന്നാല്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നവര്‍ക്കും കുറഞ്ഞ നിരക്കില്‍ ടെസ്റ്റ് നടത്താന്‍ ഇതോടെ സാധിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."