സമാധാനം പാലിക്കാതെ പാര്‍ട്ടികള്‍ ധര്‍മടത്തും പാളയത്തും അക്രമം
കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് രാമന്തളിയിലെ ബിജു വധത്തിനു ശേഷം അല്‍പദിവസമുണ്ടായ സമാധാനം തകര്‍ന്നു. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധര്‍മടത്തെ മേലൂരിലും ചക്കരക്കല്ലിനു സമീപമുള്ള ബാവോട് പാളയത്തും നടന്ന അക്രമത്തില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരുക്ക്. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്.
ധര്‍മടം സ്‌റ്റേഷന്‍ പരിധിയിലെ മേലൂരില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകനായ ചിറക്കുനി കൈരളി വായനശാലയ്ക്കു സമീപത്തെ അഭീഷിനാ(33)ണ് പരുക്കേറ്റത്. താടിയെല്ലും മൂക്കിന്റെ പാലവും തകര്‍ന്ന ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ എട്ടോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നാണ് പരാതി. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ അഭീഷിനെ അക്രമിസംഘം റോഡില്‍ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് വന്‍പൊലിസ് സന്നാഹം ഏര്‍പ്പെടുത്തി.
ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പാളയം ബാവോട് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഷൈജു, ദിവീഷ്, ഷിജു, ശ്രീരാഗ് എന്നിവരെ പരുക്കുകളോടെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരെ ആര്‍.എസ്.എസുകാരായ വിഷ്ണു, മിഥുന്‍, വൈഷ്ണവ് തുടങ്ങിയ കണ്ടാലറിയാവുന്നവര്‍ ഇരുമ്പുവടി, ഹെല്‍മെറ്റ് എന്നിവ ഉപയോഗിച്ചു ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."