സമീപ ഭാവിയില്‍ കേരളം സമ്പൂര്‍ണ്ണ ആയുര്‍വേദ സംസ്ഥാനമാകും: മന്ത്രി ശൈലജ
പോത്തന്‍കോട്: നാലു പഞ്ചായത്തുകളില്‍ കൂടി ആയുര്‍വേദ ഡിസ്പെന്‍സറികള്‍ തുടങ്ങിയാല്‍ കേരളം സമ്പൂര്‍ണ്ണ ആയുര്‍വേദ സംസ്ഥാനമാവുമെന്ന് മന്ത്രി കെ.കെ.ശൈലജ. ഹരികിരണം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തോന്നയ്ക്കല്‍ പട്ടികജാതി കോളനിയിലെ ആയുര്‍വേദ ഹോമിയോ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടികളെടുക്കുമെന്നും ആവര് പറഞ്ഞു.
സി.ദിവാകരന് എം.എല്‍.എ അധ്യക്ഷനായി. ഡോ.എം.പി. ബീന സ്വാഗതവും ഡോ.അനൂജ് ബെന്സന് നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ മംഗലപുരം ഷാഫി, വേണുഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."