HOME
DETAILS

പ്രളയം: മദ്‌റസാ കെട്ടിടം പുനര്‍നിര്‍മിക്കാനാവാതെ കമ്മിറ്റി

  
backup
September 27 2018 | 06:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%be-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%82

പാലക്കാട്: പ്രളയകാലത്തെ വെള്ളപ്പാച്ചിലില്‍ സര്‍വതും തകര്‍ത്തെറിഞ്ഞ് കുലംകുത്തിയൊഴികിയ തങ്ങളുടെ സമ്പാദ്യങ്ങളെക്കുറിച്ചുള്ള ഓര്‍മകളല്ല ഇപ്പോള്‍ പാലക്കാട് ജെയ്‌നിമേട് കുഞ്ഞമ്പാവ കോളനി നിവാസികളെ വിഷമിപ്പിക്കുന്നത്. കയറിക്കിടക്കാന്‍ സുരക്ഷിതമായ വീട് ഇല്ലെങ്കില്‍ പോലും ഇന്നല്ലെങ്കില്‍ നാളെ ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നുതന്നെയാണ് അവരുടെ വിശ്വാസം. എന്നാല്‍ ആത്മീയ പഠനമില്ലാതെ തങ്ങളുടെ കുരുന്നുകള്‍ക്ക് നഷ്ടപ്പെടുന്ന ഓരോ ദിനങ്ങളും അവരുടെ ഭാവി ജീവിതത്തെ നഷ്ടപ്പെടുത്തുമെന്നതിലാണ് രക്ഷിതാക്കള്‍ പ്രധാനമായും ആശങ്കപ്പെടുന്നത്.
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ളതും മികച്ച പഠന നിലവാരമുള്ളതുമാണ് ഈ മദ്‌റസ. കുഞ്ഞമ്പാവ കോളനിയിലെ ദാറുല്‍ഉലൂം മദ്‌റസയില്‍ 220 കുട്ടികളാണ് വിവിധ ക്ലാസുകളിലായി പഠിച്ചിരുന്നത്. എന്നാല്‍ പ്രളയം വന്നപ്പോള്‍ ശങ്കുവാരത്തോടിനുസമീപം പ്രവര്‍ത്തിച്ചിരുന്ന മദ്‌റസയെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് വെള്ളമൊഴുക്ക് അതിന്റെ രൗദ്രഭാവം പ്രകടമാക്കിയത്. പരിസരപ്രദേശങ്ങളില്‍നിന്ന് നേരത്തെ തന്നെ മാറ്റിയതുകൊണ്ട് വലിയൊരു ദുരന്തത്തില്‍നിന്നാണ് മദ്‌റസാധ്യാപകരും കുരുന്നുകളും രക്ഷപ്പെട്ടത്.
ജീവന്‍ അപകടത്തിലായില്ലെങ്കിലും മദ്‌റസാ കെട്ടിടം പരിപൂര്‍ണമായി തകര്‍ന്നതിനാല്‍ ഇനിയെന്ന് മദ്‌റസയില്‍ പോയി പഠനം നടത്തുമെന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയാണ്. മദ്‌റസയോട് ചേര്‍ന്ന് ഏതാനും ലൈന്‍വീടുകളും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്. നേരത്തെതന്നെ കടുത്ത സാമ്പത്തിക പ്രയാസത്തില്‍ ദൈനംദിന കാര്യങ്ങള്‍ കഷ്ടിച്ച് നടത്തിവന്നിരുന്ന ജെയ്‌നുമേട് അഹ്‌ലുസുന്നത്ത് വല്‍ജമാഅത്ത് മസ്ജിദ് കമ്മിറ്റിക്കു കീഴിലാണ് ദാറുല്‍ ഉലൂം പ്രവര്‍ത്തിച്ചിരുന്നത്.
മദ്‌റസയോടു ചേര്‍ന്നുള്ള വീടുകള്‍ തകര്‍ന്നതോടെ ഇവയുടെ വരുമാനവും കമ്മിറ്റിക്ക് നഷ്ടമായി. 300 കുടുംബങ്ങളാണ് ഈ മഹല്ലില്‍ അംഗങ്ങളായിട്ടുള്ളത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന മഹല്ല് നിവാസികള്‍ക്ക് സ്വന്തമായി മദ്‌റസയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒരു തരത്തിലും കഴിയില്ലെന്നതാണ് ഇവരെ ഇപ്പോള്‍ വേദനിപ്പിക്കുന്നത്. അനന്തമായി മദ്‌റസാ പഠനം മുടങ്ങുന്ന സാഹചര്യത്തില്‍ പള്ളിവരാന്തയില്‍ ബെഞ്ചും ഡെസ്‌കുമിട്ട് താല്‍ക്കാലികമായി മദ്‌റസാ സംവിധാനം തുടരാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അത് താല്‍ക്കാലികമായി മാത്രമേ കഴിയൂവെന്ന് കമ്മിറ്റിക്കാര്‍ വിലയിരുത്തുന്നു.
മദ്‌റസ പുനര്‍നിര്‍മാണത്തിനായി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടുന്ന സംയുക്ത അക്കൗണ്ട് തുടങ്ങി ഉദാരമതികളില്‍നിന്ന് സഹായം തേടുകയാണ് മഹല്ല് ഭാരവാഹികളും മദ്‌റസയില്‍ പഠിച്ചിരുന്ന കുരുന്നുകളും. കനറാ ബാങ്ക് കല്‍പ്പാത്തി ബ്രാഞ്ചില്‍ തുടങ്ങിയ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍: 1166101028378, ഐ.എഫ്.എസ്.സി കോഡ് സി.എന്‍.ആര്‍.ബി 00001166. ഫോണ്‍: 9544970261, 9544930277.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago