നാടിന്റെ സങ്കടം തുറന്നുകാട്ടി 'കുമാരേട്ടന്‍'
കണ്ണൂര്‍: തീവ്രശുചീകരണ യജ്ഞം, ശുചിത്വം തന്നെ സേവനം എന്നീ സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഏകാംഗ നാടക പര്യടനം ആരംഭിച്ചു.
കുമാരേട്ടന്റെ സങ്കടം എന്ന ഏകാംഗനാടകത്തില്‍ പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിയുന്നവരെയാണ് തുറന്നു കാട്ടുന്നത്. മൊടപ്പത്തി നാരായണനാണ് അവതാരകന്‍. ഇതിന്റെ ഭാഗമായി ബുധനാഴ്ച കലക്ടറേറ്റ് പരിസരത്ത് ഏകംഗ നാടകം അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
നാടക പര്യടനം ചൊവ്വാഴ്ച ജില്ലാ പഞ്ചായത്ത് ഓഫിസ് പരിസരത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ജി ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടി വരും ദിവസങ്ങളില്‍ കോര്‍പറേഷന്റെ വിവിധ ഭാഗങ്ങളിലും ജില്ലയിലെ മറ്റ് നഗരസഭകളിലും പ്രദര്‍ശിപ്പിക്കും. ഒരു ദിവസം രണ്ട് വേദികളിലാണ് നാടകം അവതരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."