മഴയ്ക്കു മുമ്പേ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ല; നഗരം പകര്‍ച്ചവ്യാധികളുടെ പിടിയില്‍
കൊച്ചി: മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൊച്ചിയിലെ മാലിന്യങ്ങള്‍ മാറ്റുന്ന കാര്യത്തില്‍ നഗരസഭയ്ക്ക് അലംഭാവം. ചിലയിടങ്ങളില്‍ ഓടകള്‍ വൃത്തിയാക്കുന്നതൊഴിച്ചാല്‍ മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനു നഗരത്തില്‍ മുന്നൊരുക്കങ്ങളൊന്നും പൂര്‍ത്തിയായില്ല. പത്തു ദിവസത്തിനകം മണ്‍സൂണ്‍ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
പതിവില്‍ കൂടുതല്‍ മഴയുïാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മഴക്കാലത്തു നഗരത്തില്‍ വെള്ളക്കെട്ടുïാകാനും സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനും സാധ്യത ഏറെയാണ്. നഗരത്തില്‍ പല ഭാഗങ്ങളിലും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്.
മെട്രോ നിര്‍മാണംമൂലം പല ഭാഗങ്ങളിലും കാനകള്‍ മൂടിപ്പോയി. ചില സ്ഥലങ്ങളില്‍ പുതിയ കാനകള്‍ പണി നടത്തിയിട്ടുïെങ്കിലും പഴയതും പുതിയതും വെള്ളം ഒഴുകിപ്പോകാന്‍ സജ്ജമായിട്ടില്ല. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ് ഉïായിട്ടും കാനകളും കനാലുകളും കോരുകയോ കൊതുകുനശീകരണം ഊര്‍ജിതമാക്കുകയോചെയ്തിട്ടില്ല. ഓരോ ഡിവിഷനുകള്‍ക്കും 3,00000 രൂപ വീതമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. അതിനുള്ള ചെറിയ പദ്ധതികളേ ഇപ്പോഴുള്ളൂ.
ജനപങ്കാളിത്തത്തോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും ഒരിടത്തും ജനപങ്കാളിത്തം ഉറപ്പാക്കാന്‍ നഗരസഭ മുന്‍കൈ എടുക്കുന്നില്ലെന്ന് കൌണ്‍സിലര്‍ വി പി ചന്ദ്രന്‍ പറഞ്ഞു. തേവര പേരïൂര്‍ കനാല്‍ മണ്ണ് കോരി ശുചീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 1.26 കോടി രൂപയാണ് കരാര്‍തുക കണക്കാക്കിയിരിക്കുന്നത്. തേവര, കലൂര്‍, കതൃക്കടവ്, ഗാന്ധിനഗര്‍, ജഡ്ജസ് അവന്യൂ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഉïാകും.
കോര്‍പറേഷന്‍ പരിസരങ്ങളില്‍ 82 ഡെങ്കിപ്പനി കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട്‌ചെയ്തത്. അതേസമയം ജില്ലാ ഭരണനേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ 28ന് ആരംഭിക്കും. ഇതിനായി 28 മുതല്‍ ജൂണ്‍ 30 വരെ 'മാലിന്യമകറ്റാം, രോഗങ്ങളും' എന്ന ജില്ലാതല കാമ്പയിന്‍ സംഘടിപ്പിക്കും. ജില്ല ഭരണനേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, ജില്ലയിലെ മറ്റു വകുപ്പുകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍, സ്‌കൂള്‍ കോളജ് വോളന്റിയര്‍മാര്‍ തുടങ്ങിയവരുടെ സഹകണത്തോടെയാണ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."