HOME
DETAILS

പ്രധാന വിളകള്‍ക്ക് ന്യായവില ഉറപ്പാക്കും: മന്ത്രി

  
backup
July 06 2019 | 19:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af

 


കോഴിക്കോട്: സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം, റബര്‍, നെല്ല് എന്നിവയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. പച്ചത്തേങ്ങ സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിന്റെ വില താഴ്ന്നതോടെയാണ് പച്ചത്തേങ്ങ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സംഭരണം ഒരു സ്ഥിരം സംവിധാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


ഇന്ത്യയിലാദ്യമായി കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്ന കാര്‍ഷിക ക്ഷേമ ബോര്‍ഡ് ഈ വര്‍ഷം സംസ്ഥാനത്ത് നിലവില്‍ വരും. ഇത്തരത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക രംഗത്തെ സുശക്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കയര്‍ വകുപ്പുമായി സഹകരിച്ച് തെങ്ങ് കയറ്റ യന്ത്രം വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.


തേങ്ങ തൊണ്ടു സഹിതം ശേഖരിച്ചാല്‍ തൊണ്ട് ഏറ്റെടുക്കാന്‍ കയര്‍ ബോര്‍ഡ് സന്നദ്ധമാണ്. സംഘങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന തരത്തില്‍ ചകിരി സംസ്‌കരണ യന്ത്രം തരാന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാനത്തെ കേര കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മാന്യമായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരഫെഡ് മുഖേന പച്ചത്തേങ്ങ സംഭരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയായ 27 രൂപക്കോ വിപണി വില വര്‍ധിക്കുന്നതിനനുസരിച്ച് ഉയര്‍ന്ന വില നല്‍കിയോ, പച്ചത്തേങ്ങ വാങ്ങി കൊപ്രയാക്കുവാന്‍ അടിസ്ഥാന സൗകര്യമുള്ള സഹകരണസംഘങ്ങള്‍, നാളികേര വികസന ബോര്‍ഡിന് കീഴിലുള്ള നാളികേര ഉല്‍പാദന ഫെഡറേഷനുകള്‍, കമ്പനികള്‍ എന്നിവര്‍ കര്‍ഷകരില്‍നിന്നും നേരിട്ട് തേങ്ങ സംഭരിക്കുന്നതാണ് പദ്ധതി. നാളികേര സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി കേരഫെഡിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കൃഷി, സഹകരണ വകുപ്പുകള്‍, കേരഫെഡ്, നാളികേര വികസന ബോര്‍ഡ് എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പെട്ട സമിതി സൊസൈറ്റികളുടെ പ്രവര്‍ത്തന രീതി, വിശ്വസ്തത, അടിസ്ഥാന സൗകര്യങ്ങളുടെ പര്യാപ്തത എന്നിവ വിലയിരുത്തിയാണ് സംഭരണ ചുമതല ഏല്‍പ്പിക്കുന്നത്. ഇതിനായി സംസ്ഥാന ജില്ലാതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സംഭരണ ഏജന്‍സികളാണ് നല്‍കുക.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിശിഷ്ടാതിഥിയായി. കേരഫെഡ് മാനേജിങ് ഡയരക്ടര്‍ എന്‍. രവികുമാര്‍ പദ്ധതി വിശദീകരിച്ചു.
കേരഫെഡ് ചെയര്‍മാന്‍ അഡ്വ. ജെ വേണുഗോപാലന്‍നായര്‍, വൈസ് ചെയര്‍മാന്‍ ഇ. രമേശ്ബാബു, നാളികേര വികസന കോര്‍പറേഷന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ദീപ്തി നായര്‍, ടി.വി ബാലന്‍, സി. സത്യചന്ദ്രന്‍, കെ. ലോഹ്യ, കൃഷി അസി. ഡയരക്ടര്‍ കെ.എം സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എസ്. ഷീല സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago