HOME
DETAILS
MAL
വോട്ട് മദ്യനിരോധനാനുകൂലികള്‍ക്ക്: മദ്യവിരുദ്ധ ജനകീയ മുന്നണി
backup
December 01 2020 | 01:12 AM
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മദ്യനിരോധനാനുകൂലികള്‍ക്കും ജീവിതമൂല്യങ്ങള്‍ നിലനിര്‍ത്തുന്നവര്‍ക്കുമായിരിക്കണം വോട്ടു ചെയ്യേണ്ടതെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി അഭ്യര്‍ത്ഥിച്ചു.
മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ കുറച്ചെങ്കിലും നാടിന് ആശ്വാസകരമായ മദ്യനയമാകെ അട്ടിമറിച്ചും പ്രാദേശിക ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരങ്ങള്‍ റദ്ദാക്കിയും കേരളത്തെ മദ്യത്തില്‍ മുക്കിയ ഭരണഭീകരതയ്‌ക്കെതിരേ ഈ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്ന് മുന്നണി യോഗം വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അധ്യക്ഷനായി. സംസ്ഥാന നേതാക്കളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഫാ. ജോണ്‍ അരീക്കല്‍, ഫാ. ടി.ജെ ആന്റണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."