HOME
DETAILS

വ്യാപാരിയെ അക്രമിച്ച് അരക്കിലോ സ്വര്‍ണം കവര്‍ന്നു

  
backup
July 06 2019 | 19:07 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%85

 

തലശേരി: മൂന്നംഗസംഘം വ്യാപാരിയെ അക്രമിച്ച് അരക്കിലോ സ്വര്‍ണം കവര്‍ന്നു. തലശേരി മഠപ്പുര റോഡില്‍ ഭുവനേശ്വരി വീട്ടില്‍ താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ശ്രീകാന്ത് കദ(30)മിന്റെ സ്വര്‍ണക്കട്ടികളാണ് അക്രമികള്‍ കവര്‍ന്നത്. തലശേരി എ.വി.കെ നായര്‍ റോഡില്‍ സോന ജ്വല്ലറി ഉടമയാണ് ഇദ്ദേഹം.
പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി ഉരുക്കി സ്വര്‍ണക്കട്ടികളാക്കി വില്‍പന നടത്തുന്നയാളാണ് ശ്രീകാന്ത്. ഇന്നലെ രാവിലെ 10.45ഓടെ തലശേരി മേലൂട്ട് ക്ഷേത്രത്തിനു സമീപത്ത് ടി.സി മുക്കില്‍ വച്ച് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘം ഇയാളെ അക്രമിക്കുകയായിരുന്നു.
ശ്രീകാന്ത് സഞ്ചരിച്ച സ്‌കൂട്ടറിനു കുറുകെ ബൈക്ക് നിര്‍ത്തി വടികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു. തലശേരി എസ്.ഐ ഹരീഷിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
തലശേരി മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുകയാണ്. ഏതാനും ദിവസം മുന്‍പ് തലശ്ശേരി ഗുഡ്‌സ്‌ഷെഡ് റോഡിനു സമീപത്ത് വച്ച് വ്യാപാരിയായെ എ.കെ സക്കരിയയുടെ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്നു 11 ലക്ഷം രൂപ കവര്‍ന്നിരുന്നു. സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടാന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  a month ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  a month ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago
No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  2 months ago