കെട്ടിയിടാന്‍ ഞാനെന്താ മൃഗമായിരുന്നോ?: സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ട ഫാറൂഖ്
മനുഷ്യനെ രക്ഷാകവചമാക്കി ഉപയോഗിക്കാന്‍ ഏത് നിയമമാണ് രാജ്യത്ത് നിലവിലുള്ളത്?
ചീഫ് ആര്‍മി ഉദ്യോഗസ്ഥനായ രാഷ്ട്രീയ റൈഫിള്‍സ് മേജര്‍ നിതിന്‍ ഗോഗലിന്റെ നടപടിയെ ന്യായീകരിക്കുന്നവരോട് സൈന്യം ജീപ്പിനു മുമ്പില്‍ മനുഷ്യകവചമായി കെട്ടിയിട്ട ഫാറൂഖ് ധറിന് ചോദിക്കാനുള്ളത് ഈ ഒരൊറ്റ ചോദ്യമാണ്.
കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് കശ്മീരിലെ ബുദ്ഗാം സ്വദേശിയായ ഈ യുവാവിനോട് സൈന്യം ഇത്തരമൊരു ക്രൂരത കാട്ടിയത്.
''എന്നെ കെട്ടിയിട്ടത് ഇന്ത്യന്‍ നിയമത്തിന് മുമ്പാകെ ശരിയാണെങ്കില്‍ എനിക്ക് എന്ത് പറയാനാവും. മേജര്‍ നിതിന്‍ ഗൊഗെയിയെ ആദരിക്കാന്‍ തീരുമാനിച്ചവരെ കമ്പും വടിയും എടുത്ത് നേരിടാന്‍ എനിക്ക് പറ്റില്ല. എനിക്ക് ഇതേ ചോദിക്കാനുള്ളു. ഇങ്ങനെ കെട്ടിയിടാനും ആളുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ഞാനെന്താ വല്ല മൃഗമോ മറ്റോ ആയിരുന്നോ. താന്‍ വല്ല പോത്തോ കാളയോ മറ്റോ ആണോ' ഫറൂഖ് ചോദിക്കുന്നു
കല്ലേറു ചെറുക്കാന്‍ യുവാവിനെ മനുഷ്യകവചമായി ജീപ്പിനു മുന്നില്‍ കെട്ടിയിട്ട ചീഫ് ആര്‍മി ഉദ്യോഗസ്ഥനായ രാഷ്ട്രീയ റൈഫിള്‍സ് മേജര്‍ നിതിന്‍ ഗോഗലിനെ സൈന്യം പുരസ്‌കാരം നല്‍കി ആദരിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഫറൂഖിന്റെ പ്രതികരണം. ഇനിയൊരിക്കലും താന്‍ തന്റെ വോട്ടവകാശം വിനിയോഗിക്കുകയില്ലെന്നും ഫറൂഖ് തറപ്പിച്ചു പറയുന്നു.
യുവാവിനെ സൈനിക വാഹനത്തിനു മുന്നില്‍ കെട്ടിയിട്ടതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നടപടി വിവാദമായതിനെ തുടര്‍ന്ന് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പിന്നീട് സൈന്യം ഉദ്യോഗസ്ഥനു ക്ലീന്‍ ചിറ്റ് നല്‍കിയെന്നും വാര്‍ത്ത പുറത്തുവന്നു.
ഇതു കൂടാതെ ഇന്നലെയാണ് ആ സൈനിക ഉദ്യോഗസ്ഥനെ പുരസ്‌കാരം നല്‍കി ആദരിച്ച വാര്‍ത്തയും പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."