കലാമിന്റെ സന്ദേശങ്ങള്‍ വിസ്മരിക്കരുത്: മന്ത്രി കടകം പള്ളി
തിരുവനന്തപുരം: ഡോ.എ.പി.ജെ അബ്ദുല്‍കലാം നല്കിയ സന്ദേശങ്ങള്‍ ജനപ്രതിനിധികള്‍ അടക്കമുള്ള പൊതു സമുഹം വിസ്മരിക്കരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. വികാസം സാംസ്കാരിക വേദി അബ്ദുല്‍കലാം അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ മത സൗഹാര്‍ദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വര്ധിച്ചുവരുനന് വര്‍ഗീയ വിപത്തിനെതിരെ കലാം നടത്തിയ സന്ദേശങ്ങള്‍ മഹത്തരമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സി.ദിവാകരന് എം.എല്‍.എ അധ്യക്ഷനായിരുന്നു. പാളയം ഇമാം ഷുഹൈബ് മൗലവി, ബിഷപ് ധര്‍മ്മരാജ് റസാലം, സ്വാമി അശ്വതി തിരുനാള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, അഡ്വ.എസ് സുരേഷ് കുമാര്‍, കരമന ബയാര്‍, കൊല്ലം തുളസി, ഡോ്.ഷാഹുല്‍ ഹമീദ്, സോണിയാ മല്‍ഹാര്‍, കടയ്ക്കല്‍ രമേശ് എന്നിവര്‍ പ്രസംഗിച്ചു. അനുസ്മരണ സമ്മേളനം വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
കരമന ജയന് അധ്യക്ഷനായി. ജി മാധവന് നായര്‍ അനുസ്മരണം സന്ദേശം വായിച്ചു. തൈനടാം തണലേകാം പദ്ധതിയുടെ ഉദ്ഘാടനം ഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വികാസം സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ സ്വാഗതവും, പ്രസിഡന്റ് പനച്ചമൂട് ഷാജഹാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."