HOME
DETAILS

സമാധാനം വാചകത്തില്‍ മാത്രം; ട്രംപില്‍നിന്ന് ഫലസ്തീനികള്‍ നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ല

  
backup
May 23 2017 | 09:05 AM

palestinians-trump

നുവരിയില്‍ അധികാരമേറ്റ ശേഷം നടത്തുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രാഈലിലെത്തിയിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന പല്ലവി ആവര്‍ത്തിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമൊത്തുള്ള ഉഭയകക്ഷി കൂടിക്കാഴ്ച സന്ദര്‍ശനത്തില്‍ ഉള്‍പെടുന്നു. എന്നാല്‍ ഇസ്രാഈല്‍- ഫലസ്തീന്‍ സമാധാനത്തെ കുറിച്ചുള്ള സംസാരങ്ങള്‍ ട്രംപിന്റെ കാട്ടിക്കൂട്ടല്‍ മാത്രമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഈ മാസം ആദ്യം  വാഷിങ്ടണ്‍ സന്ദര്‍ശിച്ച  അബ്ബാസ് സമാധാന ശ്രമങ്ങളില്‍ തന്റെ പങ്കാളിത്തം ട്രംപിന് ഉറപ്പു നല്‍കിയിരുന്നു. ഫലസ്തീനികള്‍ ഏറെ ആകാംക്ഷയോടെ നോക്കിക്കണ്ട ചുവടു വയ്പായിരുന്നു അബ്ബാസിന്റേത്. രാജ്യത്ത് സമാധാനമുണ്ടാകുന്നതില്‍ വല്ല പുരോഗതിയുമുണ്ടാകുമോ എന്ന പ്രതീക്ഷയല്ല, മറിച്ച് ഉള്ള സമാധാനവും നഷ്ടമാക്കുന്ന വല്ല നീക്കവുമുണ്ടാവുമോ എന്നതായിരുന്നു അവരുടെ ചിന്ത. ഇസ്രാഈലിലെ തീവ്രവലതുപക്ഷ അധിനിവേശ, വംശീയവിവേചന ഭരണകൂടത്തോടുള്ള ട്രംപിന്റെ ചായ്‌വ് അന്താരാഷ്ട്ര നിയമത്തെയും മനുഷ്യാവകാശ തത്വങ്ങളെയും മാനിക്കുന്ന കാര്യത്തില്‍ ശുഭ സൂചനയല്ലല്ലോ നല്‍കുന്നത്.

[caption id="attachment_334175" align="aligncenter" width="620"] മഹ്മൂദ് അബ്ബാസ് വാഷിങ്ടണ്‍ സന്ദര്‍ശിച്ചപ്പോള്‍[/caption]



ഫലസ്തീനികള്‍ക്കും അറബികള്‍ക്കും നേരെയുള്ള യുദ്ധങ്ങളില്‍ ഇസ്രാഈലിന് ആയുധം നല്‍കുകയും അവരുടെ സംവിധാനങ്ങളെ സംരക്ഷിക്കുകയും അവക്ക് വേണ്ട ഫണ്ടൊരുക്കുകയും ചെയ്യുന്നത് ട്രംപിന് മുമ്പ് തന്നെ അമേരിക്ക ചെയ്യുന്ന കാര്യമാണ്. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും പത്തുവര്‍ഷത്തിനുള്ളില്‍ ഇസ്രാഈലിന് 38 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കാന്‍ ഒബാമ കരാറുണ്ടാക്കിയിരുന്നു. അമേരിക്കയുടെ ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെല്ലാം വെട്ടിചുരുക്കലുകള്‍ വരുത്തിയാണ് ഈ നടപടി.

എന്നാല്‍ ഒരുപടി കൂടി മുന്നോട്ടു പോവുന്ന നിലപാടാണ് ട്രംപിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. സമാധാനം വാചകത്തില്‍ മാത്രമൊതുക്കുകയും ഇസ്രാഈലിന്റെ അഹങ്കാരത്തെ പിന്തുണക്കുകയും ചെയ്യുകയാണ് ട്രംപ് ചെയ്തിട്ടുള്ളത്.  ഇസ്രാഈല്‍ കുടിയേറ്റം തന്നെ ഇതിന് ഉദാഹരണമാണ്. ട്രംപ് അധികാരമേറ്റ ശേഷം 3000ത്തിലേറെ കുടിയേറ്റ ഭവനങ്ങളാണ് ഇസ്രാഈല്‍ നിര്‍മിച്ചത്.അധിനിവേശത്തെ  ലോകം മുഴുവനും അന്താരാഷ്ട്ര നിയമ പ്രകാരം നിയമവിരുദ്ധവും സമാധാനത്തിന്റെ പാതയിലുള്ള ഏറ്റവും വലിയ പ്രതിബന്ധവുമായി കാണുമ്പോള്‍ അവരെ രാഷ്ട്രീയമായും സാമ്പത്തികമായും സഹായിക്കുകയാണ് ട്രംപ്. ഇതുവരെയുള്ള യു.എസ് പ്രസിഡന്റുമാരേക്കാളെല്ലാം ഇസ്രാഈലിന്റെ കൂടെ നില്‍ക്കുന്നതാവും ട്രംപ് ഭരണകൂടമെന്നത് സംശയലേശമന്യെ നിരീക്ഷകര്‍ സമ്മതിക്കുന്നതാണ്.  

[caption id="attachment_334176" align="aligncenter" width="620"] കുടിയേറ്റ ഭവനങ്ങള്‍[/caption]



സമാധാനം പുന:സ്ഥാപിക്കാനെന്ന പേരില്‍ നടത്തുന്ന സന്ദര്‍ശനത്തില്‍ ട്രംപിനൊപ്പമുള്ളവരും തത്തുല്യരെന്നു പറയാം. ഇസ്രാഈല്‍ ഭരണകൂടത്തെ വ്യക്തമായി പിന്തുണക്കുന്നവരാണ് ജാരേദ് കുഷ്‌നറും ജേസണ്‍ ഗ്രീന്‍ബ്ലാറ്റും ഡേവിഡ് ഫ്രീഡ്മാനും. മാത്രമല്ല, കുഷ്‌നും ഫ്രീഡ്മാനും തീവ്രകുടിയേറ്റ ഗ്രൂപ്പുകളുടെ പദ്ധതികളില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുമാണ്. ഇങ്ങനെയുള്ള ഒരു ഭരണകൂടത്തില്‍ നിന്ന് ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനും നീതിക്കും തുല്യഅവകാശങ്ങള്‍ക്കും വേണ്ടിയുള്ള വല്ല പ്രവര്‍ത്തനവും ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

മാത്രമല്ല, ഇസ്രാഈല്‍ ചരിത്രത്തിലെ 'ഏറ്റവും കടുത്ത വംശീയവാദി'യായാണ് നെതന്യാഹു അറിയപ്പെടുന്നത്. അനധികൃത കുടിയേറ്റങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ പേരില്‍ മാത്രമല്ല അത്. ഫലസ്തീനികളെ ക്രമേണ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ് അദ്ദേഹം.വെസ്റ്റ്ബാങ്കില്‍ ഭൂമി കണ്ടുകെട്ടുന്നതും, ഫലസ്തീന്‍ അഭയാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും ഗസ്സക്ക് മേലുള്ള ഉപരോധം കനപ്പിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായിട്ടാണ്. ട്രംപിന്റെ അധികാരാരോഹണം ഫലസ്തീനികളുടെ സ്വയംനിര്‍ണയാവകാശത്തെ കുഴിച്ചുമൂടാനുള്ള അപൂര്‍വ അവസരമായാണ് ഭരണകൂടത്തിലെ മന്ത്രിമാര്‍ കാണുന്നത്.

നിലവിലെ ഫലസ്തീന്‍ നേതൃത്വം ജനപക്ഷത്തു നിന്ന് ചര്‍ച്ചകള്‍ ചെയ്യാത്തതും  പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. അന്തസ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടി ആയിരത്തിലേറെ ഫലസ്തീന്‍ രാഷ്ട്രീയ തടവുകാര്‍ നടത്തുന്ന നിരാഹാര സമരം അധിനിവേശത്തിനെതിരെയുള്ള ജനകീയ പ്രതിരോധത്തിന് പോഷണം നല്‍കുന്നതോടൊപ്പം തന്നെ അബ്ബാസിന്റെ ജനപ്രീതിക്ക് വന്നിട്ടുള്ള വമ്പിച്ച ഇടിവിനെയും എടുത്തുകാട്ടുന്നു.

[caption id="attachment_334183" align="aligncenter" width="620"] ഓസ്‌ലോ ഉടമ്പടിയില്‍ പെരസ് ഒപ്പു വെക്കുന്നു[/caption]



ഇസ്രാഈലിനും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും ഇടയില്‍ 1993ല്‍ ഉണ്ടാക്കിയ ഓസ്‌ലോ ഉടമ്പടി പ്രകാരമുണ്ടാക്കിയ ഫലസ്തീന്‍ അതോറിറ്റി അധിനിവേശക്കരുടെ കീഴ്ക്കരാറുകാരന്‍ എന്ന നിലക്കാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്രാഈലിന്റെ കോളനിവല്‍കരണത്തെ ശക്തപ്പെടുത്തുന്നതിനപ്പുറം ഒന്നുമത് ചെയ്യുന്നില്ല. നിരവധി ഫലസ്തീനികളുടെ ഭാഗത്തു നിന്നും ശക്തമായ എതിര്‍പ്പുണ്ടായിട്ടും ട്രംപിന് പാദസേവ ചെയ്യാനാണ് ഫലസ്തീന്‍ അതോറിറ്റി നേതൃത്വം താല്‍പര്യമെടുക്കുന്നത്. ഫലസ്തീന്‍ ദേശീയ അനുരഞ്ജനത്തിന് തടസ്സം നില്‍ക്കുന്നതും 2015 മാര്‍ച്ചിലെ പി.എല്‍.ഒയുടെ തന്നെ തീരുമാനത്തിന് വിരുദ്ധവുമാണ് ഈ സഹകരണം.

ശരിയായ അര്‍ഥത്തില്‍ ഫലസ്തീനികളെ പ്രതിനിധീകരിക്കുന്ന ഉത്തരവാദിത്വമുള്ള ഒരു നേതൃത്വം ഉയര്‍ന്നുവരികയും ഇസ്രാഈലിന് മേല്‍ അര്‍ത്ഥവത്തായ ഉപരോധം ഏര്‍പ്പെടുത്തുന്നതിലേക്ക് രാഷ്ട്രങ്ങളെയും ക്രമേണ ഐക്യരാഷ്ട്രസഭയെയും എത്തിക്കുന്ന ശക്തമായ നയതന്ത്ര നീക്കങ്ങള്‍ അവരുടെ ഭാഗത്തു നിന്നുണ്ടാവുകയും ചെയ്യേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചനത്തിന് സംഭവിച്ച പോലെ മുഴുവന്‍ ഫലസ്തീനികളുടെയും ഐക്യരാഷ്ട്രസഭ വ്യവസ്ഥ ചെയ്യുന്ന അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ അവര്‍ അതിലൂടെ നിര്‍ബന്ധിതരാവണം.



അതേസമയം, ജനാധിപത്യ മുഖംമൂടി അഴിഞ്ഞുവീണതോടെ ഇസ്രാഈലിന് അമേരിക്കയിലെ ജൂതസമൂഹത്തിന്റെ അടക്കമുള്ള പിന്തുണ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2016 ഡിസംബറില്‍ ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ നടത്തിയ സര്‍വേ അതാണ് സൂചിപ്പിക്കുന്നത്. അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിന് ഇസ്രാഈലിന് മേല്‍ ഉപരോധമോ കടുത്ത നടപടികളോ സ്വീകരിക്കുന്നതിനെ 46 ശതമാനം അമേരിക്കക്കാരും 60 ശതമാനം ഡെമോക്രാറ്റുകളും പിന്തുണക്കുന്നു എന്നും സര്‍വേ വെളിപ്പെടുത്തുന്നു.

ഒറ്റപ്പെട്ടാല്‍ തങ്ങള്‍ പരാജയപ്പെടുമെന്നും അതേസമയം ഒന്നിച്ചു നിന്നാല്‍ അതിജീവിക്കാനാവുമെന്നുമുള്ളത് ഫലസ്തീനികളും നീതിക്ക് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊരുതിക്കൊണ്ടിരിക്കുന്നവരും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നതും പ്രതീക്ഷക്ക് വക നല്‍കുന്നു.

കടപ്പാട് അല്‍ജസീറ

മൊഴിമാറ്റം ഫര്‍സാന കെ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago