ലാഭപ്രഭ പദ്ധതി: ബള്‍ബുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പരാതി
കോവളം: വൈദ്യുതി വകുപ്പിന്റെ 'ലാഭപ്രഭ' പദ്ധതി വഴി വിതരണം ചെയ്യുന്ന എല്‍.ഇ.ഡി.ബള്‍ബുകള്‍ക്ക് ഗുണനിലവാരമില്ലെന്നു പരാതി.
വിഴിഞ്ഞം കെ.എസ്.ഇ.ബി. സെക്ഷനു കീഴിലെ പ്രദേങ്ങളില്‍ വിതരണം ചെയ്ത ബള്‍ബുകളെ കുറിച്ചാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. 190 രൂപക്ക് ഒമ്പത് വോള്‍ട്ടിന്റെ രണ്ട് ബള്‍ബുകളാണ് പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ലഭിച്ച ബള്‍ബുകള്‍ക്ക് ഒട്ടും പ്രകാശമില്ലെന്നു ഉപഭോക്താക്കള്‍ പറയുന്നു. പലതും കത്തുന്നില്ലെന്നും പരാതിയുണ്ട്.
ബള്‍ബുകള്‍ പ്രകാശിച്ചില്ലെങ്കില്‍ മാറ്റികൊടുക്കമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിച്ചില്ല. കത്താത്ത ബള്‍ബ് മാറ്റിവാങ്ങാന്‍ പലരും ആഴ്ചകളോളം ഓഫിസില്‍ കയറിയിറങ്ങിയിട്ടും പ്രയോജനമുണ്ടായില്ല. ബള്‍ബ് സ്റ്റോക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സ്റ്റോക്ക് ഇന്നുവരും നാളെ വരും എന്നല്ലാതെ ബള്‍ബുകള്‍ എന്ന് മാറ്റിക്കൊടുക്കാം എന്നു കൃത്യമായി പറയാന്‍ അവര്‍ക്കാകുന്നില്ല.
തുടക്കത്തില്‍ കാശുമായി എത്തിയ പലര്‍ക്കും ബള്‍ബ് കിട്ടാത്തത് പ്രതിഷേധത്തിനിടയാക്കിയെങ്കിലും കത്താത്ത ബള്‍ബുകള്‍ ലഭിച്ചവരുടെ ദുരിതം കണ്ടതോടെ തങ്ങള്‍ രക്ഷപ്പെട്ടുവെന്ന ആശ്വാസത്തിലാണ് ബാക്കിയുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."