HOME
DETAILS
MAL
മുത്വലാഖ്: ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വസ്തുക്കള്‍ ജപ്തി ചെയ്തു
backup
July 06 2019 | 20:07 PM
ആലപ്പുഴ: മുത്വലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വസ്തുക്കള്‍ ജപ്തി ചെയ്തു. ആലപ്പുഴ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി എ.എം ബഷീറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ജപ്തി.
ആലപ്പുഴ മണ്ണേഞ്ചരിയില് ദാറുല്ലുലുവില് ഹനീഫിന്റെ മകള്‍ റൗഫിയാണ് അകാരണമായി ത്വലാഖ് ചൊല്ലിയെന്നാരോപിച്ച് തന്റെ 27 പവന് സ്വര്‍ണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും 15 ലക്ഷം രൂപ ജീവനാംശവും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
2018 ജനുവരി 11നാണ് റൗഫിയെ ആര്യാട് സൗത്ത് വില്ലേജിലെ കൊറ്റംകുളങ്ങര വാര്‍ഡില്‍ പി.എം സലിമിന്റെ മകന് ഷമ്മാസ് വിവാഹം ചെയ്തത്. ഭര്‍ത്താവിന്റെ മാതാപിതാക്കളായ പി.എം സലിം, താഹിറ സലിം എന്നിവരുടെ വസ്തുക്കളാണ് കോടതി ജപ്തി ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."