HOME
DETAILS
MAL
കാരുണ്യ പദ്ധതി: ഒന്‍പതിന് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ
backup
July 06 2019 | 20:07 PM
കോട്ടയം: കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ഒന്‍പതിന് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ.മാണി.
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതോടെ സംസ്ഥാനസര്‍ക്കാരിന്റെ കാരുണ്യമില്ലാത്ത സമീപനം വീണ്ടും വെളിപ്പെട്ടു. കാരുണ്യ പദ്ധതിയിലൂടെ ലക്ഷക്കണക്കന് പാവപ്പെട്ടവരാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പദ്ധതി നിര്‍ത്തലാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."