HOME
DETAILS
MAL
കൊറോണ വൈറസ് മൂക്കിലൂടെ മസ്തിഷ്കത്തിലെത്താം
backup
December 01 2020 | 01:12 AM
ബെര്‍ലിന്‍: കൊറോണ വൈറസ് മനുഷ്യരുടെ മൂക്കിലൂടെ മസ്തിഷ്കത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് ജര്‍മന്‍ ഗവേഷകരുടെ പഠനം. കൊവിഡ് രോഗികളിലെ നാഡീപരമായ രോഗലക്ഷണങ്ങള്‍ വ്യക്തമാകാനും രോഗബാധ തടയാനും സഹായിക്കുന്ന പഠനം നാച്വര്‍ ന്യൂറോസയന്‍സ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശ്വാസോച്ഛ്വാസത്തെ മാത്രമല്ല, കേന്ദ്ര നാഡീ വ്യവസ്ഥയെയും കൊവിഡ് രോഗാണു ബാധിക്കുമെന്നാണ് പഠനം പറയുന്നത്. ഇതാണ് ഗന്ധനഷ്ടം, തലവേദന, തളര്‍ച്ച, മനംപിരട്ടല്‍ എന്നിവ കൊവിഡ് രോഗികള്ക്കുണ്ടാകാന് കാരണം. എന്നാല്‍ വൈറസ് എങ്ങനെ മസ്തിഷ്കത്തിലെത്തുന്നുവെന്നും അവിടെ ഏതു രീതിയിലാണ് അതിന്റെ പ്രവര്‍ത്തനമെന്നും വ്യക്തമാക്കുന്ന പഠനങ്ങള്‍ നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."