മുല്ലപ്പള്ളി മരണവീട് കൊള്ളയടിക്കുന്ന നികൃഷ്ടനായ മോഷ്ടാവ്: ഡി.വൈ.എഫ്.ഐ
കോഴിക്കോട്: മരണവീട് കൊള്ളയടിക്കുന്ന നികൃഷ്ടനായ മോഷ്ടാവാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 1,000 വീടുകള്‍ നല്‍കാമെന്നായിരുന്നു കെ.പി.സി.സിയുടെ വാഗ്ദാനം. അതിനായി കോടികള്‍ പിരിച്ചു. എന്നാലിപ്പോള്‍ മുല്ലപ്പള്ളി പറയുന്നത് 500 വീടുകള്‍ നിര്‍മിക്കാമെന്നാണ്. ഇതിന്റെപേരില്‍ പിരിച്ചെടുത്ത പണം എന്ത് ചെയ്തുവെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണം. മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ഒന്‍പതിന് രാവിലെ 11ന് കൊച്ചിയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡി.വൈ എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, എസ്. കെ സതീഷ്, വസീഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."