HOME
DETAILS
MAL
പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ; നിയന്ത്രണരേഖയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു
backup
May 23 2017 | 09:05 AM
ന്യൂഡല്‍ഹി: അതിർത്തിയിലെ തുടർച്ചയായ പാക് പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സെെന്യം. നിയന്ത്രണരേഖയിലെ പാക് സൈനിക പോസ്റ്റുകള്‍ തകർക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.
#WATCH Pakistani posts destroyed by Indian Army in Nowshera (Jammu and Kashmir) pic.twitter.com/whrWb0wMfg
— ANI (@ANI_news) May 23, 2017
ഭീകരവിരുദ്ധ ഓപറേഷന്റെ ഭാഗമായുള്ള സൈനിക നടപടിയാണെന്നാണ് സേനയുടെ വിശദീകരണം. പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുകയാണ്. നൗഷേരയില്‍ നടന്ന ആക്രമണത്തിന് തിരിച്ചടിയായാണ് പാക് സൈനിക പോസ്റ്റുകള്‍ ആക്രമിച്ചതെന്നും മേജര്‍ ജനറല്‍ അശോക് നരുല പറഞ്ഞു.
ആക്രമണത്തില്‍ പാകിസ്താന്റെ ഭാഗത്ത് ആളപായമുണ്ടായോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ പാക് സൈനിക പോസ്റ്റുകള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടാക്കാന്‍ സൈന്യത്തിന് സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."