HOME
DETAILS
MAL
സാമൂഹികക്ഷേമ പെന്ഷന് അനര്‍ഹര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം: ധനവകുപ്പ്
backup
July 06 2019 | 20:07 PM
തിരുവനന്തപുരം: സാമൂഹികക്ഷേമ പെന്ഷന് അനുവദിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഗുണഭോക്താവിന്റെ ഭൗതികസാഹചര്യങ്ങള്‍ വിലയിരുത്തുകയും അനര്‍ഹര്‍ക്ക് പെന്ഷന് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് ധനവകുപ്പ് നിര്‍ദേശം നല്കി.
അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെ വലിപ്പം, കുടുംബത്തിലെ അംഗങ്ങളുടെ ജോലിയും വരുമാനവും, കുടുംബാംഗങ്ങളുടെ കൈവശമുള്ള ഭൂമി, വീട്ടുകാര്‍ ആധുനിക ഉപകരണങ്ങളായ എയര്‍ കണ്ടിഷണര്‍, വാഷിങ് മെഷിന്, എല്‍.ഇ.ഡി ടെലിവിഷന്‍, മുതലായവ ഉപയോഗിക്കുന്നുണ്ടോ, കുടുംബാംഗങ്ങള്‍ എ.സി വാഹനം ഉപയോഗിക്കുന്നവരാണോ, ജീവിതനിലവാരം തുടങ്ങിയവ പരിശോധിക്കണമെന്നും ധവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."