HOME
DETAILS
MAL
ബൈഡന്റെ ബജറ്റ് മേധാവിയായി ഇന്ത്യന്‍ വംശജ
backup
December 01 2020 | 01:12 AM
വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഇന്ത്യന്‍ വംശജയായ നീര ടണ്ഡനെ മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് ഓഫിസ് ഡയരക്ടറായി നിയമിക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. നിലവില്‍ സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് ചീഫ് എക്സിക്യൂട്ടീവാണ് ഇവര്‍. അതോടൊപ്പം സാമ്പത്തികവിദഗ്ധ സെസില റൗസിനെ സാമ്പത്തിക ഉപദേശകസമിതി മേധാവിയായും നിയമിക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈറ്റ്ഹൗസ് വാര്‍ത്താവിനിമയ സംഘത്തില്‍ വനിതകള്‍ മാത്രം
വാഷിങ്ടണ്‍: വൈറ്റ്ഹൗസ് ഉന്നത വാര്‍ത്താവിനിമയ സംഘത്തില്‍ വനിതകള്‍ മാത്രമാണുണ്ടാവുകയെന്ന് ബൈഡന്. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയുണ്ടാവുന്നത്.
ഒബാമയുടെ കാലത്ത് വാര്‍ത്താവിനിമയ ഡയരക്ടറായിരുന്ന ജെന്‍ പ്സാകിയാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി. മറ്റു ആറു വനിതകളെയും സമാനമായ തസ്തികകളില്‍ നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."