'അദ്ദേഹത്തിന്റെ ഇടപെടലില്‍ സംശയമില്ല'; റാഫേല്‍ കരാറില്‍ മോദിയെ പിന്തുണച്ച് ശരദ് പവാര്‍
മുംബൈ: റാഫേല്‍ കരാറില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നടങ്കം ആരോപണമുന്നയിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് എന്‍.സി.പി നേതാവ് ശരദ് പവാര്‍. മറാത്തി വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ശരദ് പവാര്‍ വിഭിന്ന നിലപാടു സ്വീകരിച്ചത്.
കരാറുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ പുറത്തുവിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മണ്ടത്തരമാണെന്നും പവാര്‍ പറഞ്ഞു.
''വ്യക്തിപരമായി, മോദിയുടെ ഇടപെടലില്‍ ജനങ്ങള്‍ക്ക് സംശയുമുണ്ടെന്ന് ഞാന്‍ ചിന്തിക്കുന്നില്ല''- ശരദ് പവാര്‍ പറഞ്ഞു.
എന്നാല്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് സര്‍ക്കാരിന്റെ ഭാഗം വിശദീകരിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടായി. അവരേക്കാള്‍ നന്നായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ അറിയാമെന്നും പവാര്‍ പറഞ്ഞു.
റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശക്തമായ വിമര്‍ശനമാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."