പെന്‍ഷനേഴ്സ് ലീഗ് സെക്രട്ടേറിയറ്റ് ധര്‍ണ ഓഗസ്റ്റില്‍
കോഴിക്കോട്: പെന്‍ഷന്‍കാരുടെ വിവിധ ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പെന്‍ഷനേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്താന്‍ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന പെന്‍ഷനേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.റിട്ടയര്‍ ചെയ്ത ജീവനക്കാരുടെയും അധ്യാപകരുടെയും പെന്ഷന് ജൂലൈ ഒന്നുമുതല്‍ പരിഷ്കരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പെന്‍ഷന്‍കാര്‍ക്ക് നിയമസാധുതയുള്ള ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് നാനാക്കല്‍ മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആസാദ് വണ്ടൂര്‍, നസീം ഹരിപ്പാട്, അഹമ്മദ് മെത്തോട്ടിക, ഖാദര്‍ കൊടവണ്ടി, മുസ്തഫ പാക്കത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."