ശശികലയുടെ പരാമര്‍ശം: മോഹന്‍ലാലിനെ ബ്ലോഗെഴുതാന്‍ ഉപദേശിച്ച് വിടി ബല്‍റാം
മലപ്പുറം: എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരില്‍ സിനിമയാക്കുന്നതിനെതിരേ രംഗത്തുവന്ന ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലക്കെതിരേ ബ്ലോഗ് എഴുതാന്‍ മോഹന്‍ലാലിനെ ഉപദേശിച്ച് വി.ടി ബല്‍റാം എം.എല്‍.എ.
മഹാഭാരതമെന്നാല്‍ ഒരു വ്യാസന്‍ മാത്രം എഴുതിയ മോണോലിത്തിക്ക് ടെക്സ്റ്റ് അല്ല. സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകര്‍ന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളര്‍ന്ന് വികസിച്ച് ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണത്. അതൊരു കേവല മതഗ്രന്ഥമല്ലെന്നും അതുകൊണ്ടുതന്നെ മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വിശ്വാസി വിഭാഗങ്ങള്‍ക്കോ തീറെഴുതിക്കൊടുക്കാവുന്നതല്ലെന്നും ബല്‍റാം ഓര്‍മിപ്പിക്കുന്നു.
ഇത് താങ്കളുടെയും ശശികലയുടേയും മ്യൂച്വല്‍ ഫ്രണ്ട്‌സ് ആയ പല സംഘികള്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടി താങ്കളുടെ മനോഹരമായ ബ്ലോഗെഴുതണമെന്നാണ് ബല്‍റാമിന്റെ ഉപദേശം.
മഹാഭാരതമെന്നു പേരിട്ടാല്‍ അത് തിയേറ്റര്‍ കാണില്ല എന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും താങ്കള്‍ ബ്ലോഗിലൂടെയോ മറ്റോ മറുപടി നല്‍കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഡോ. സുനില്‍ പി ഇളയിടത്തിന്റെ 'മഹാഭാരതം: സാംസ്‌കാരിക ചരിത്രം' എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ കേള്‍ക്കണമെന്നും ബല്‍റാം ഉപദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."