കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി.ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 20 വരെ സ്വീകരിക്കും.
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്.
മാധ്യമപ്രവര്‍ത്തനരംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന കോഴ്‌സില്‍ പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ (ടെലിവിഷന്‍), ബ്രോഡ്കാസ്റ്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ടെക്‌നിക്കല്‍ റൈറ്റിംഗ്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ഡോക്യുമെന്ററി (നിര്‍മ്മാണം, സ്‌ക്രിപ്റ്റിംഗ്, എഡിറ്റിംഗ്) എന്നിവ കൂടാതെ ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം), പേജ്‌മേക്കര്‍, ഫോട്ടോഷോപ്പ് തുടങ്ങിയവയിലും പരിശീലനം നല്‍കും.
തിയറി ക്ലാസുകള്‍ക്കൊപ്പം വിപുലമായ പ്രായോഗിക പരിശീലനവും പ്രസ്സ് ക്ലബിലെ മാധ്യമസംബന്ധമായ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. സാമ്പത്തിക പിന്നോക്കാവസ്ഥയും പഠനമികവും പരിഗണിച്ച് നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രായം 2017 ജൂണ്‍ ഒന്നിന് 27 വയസ്സ് കവിയരുത്. അപേക്ഷാ ഫീസ് 300/ രൂപ. അപേക്ഷാഫോറം പ്രസ്സ് ക്ലബില്‍ നേരിട്ട് ഫീസടച്ച് വാങ്ങാം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ നിന്ന് (www.icjcalicut.com) ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചും അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, കോഴിക്കോട് എന്ന പേരില്‍ എടുത്ത 300/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഒപ്പം അയക്കണം.
യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഇമെയില്‍ : [email protected]
ഫോണ്‍ : 9447777710, 04952727869, 2721860
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."