HOME
DETAILS

ഫീസ് അരലക്ഷം വരെ കൂട്ടി; പോരെന്ന് മാനേജ്‌മെന്റുകള്‍

  
backup
July 06 2019 | 20:07 PM

%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b0%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa



തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വാര്‍ഷിക ഫീസ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അരലക്ഷം വരെ വര്‍ധിപ്പിച്ച് പ്രവേശന മേല്‍നോട്ട സമിതി ഉത്തരവിറക്കി. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം വരെയാണ് പുതുക്കിയ ഫീസ് നിരക്ക്. അരലക്ഷത്തിന്റെ വര്‍ധനവ് പോരെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. ചൊവ്വാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.


സംസ്ഥാനത്തെ 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് ഘടനയാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി വര്‍ധിപ്പിച്ചത്. ഓരോ കോളജിലെയും ഫീസ് നിരക്ക് ഇങ്ങനെ: അല്‍ അസ്ഹര്‍ മെഡി.കോളജ്, തൊടുപുഴ (6,16,000), അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തൃശൂര്‍ (6,16,000), അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊല്ലം (6,16,000), ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, തിരുവല്ല (6,16,000), ഡി.എം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (6,58,900), സി.എസ്.ഐ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം (6,16,000), ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, തൃശൂര്‍ (6,16,000), കരുണ മെഡിക്കല്‍ കോളജ് പാലക്കാട് (5,94,594), കെ.എം.സി.ടി മെഡിക്കല്‍ കോളജ്, കോഴിക്കോട് (6,09,400), മലബാര്‍ മെഡിക്കല്‍ കോളജ്, കോഴിക്കോട് (6,16,000), മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ്, എറണാകുളം (6,16,000), എം.ഇ.എസ് മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ (6,16,000), മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ്, പത്തനംതിട്ട (6,11,325), പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് ( 6,64,400), പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് , പത്തനംതിട്ട ( 6,16,000), ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് (6,16,000), ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, എറണാകുളം (7,19,246), എസ്.യു.ടി അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം (5,85,200), ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്, കൊല്ലം (6,16,000).
അതിനിടെ, മെഡിക്കല്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് നടക്കും. നാളെ മുതല്‍ 12 വരെ കോളജുകളില്‍ ഫീസടച്ച് പ്രവേശനം നേടാം. 85 ശതമാനം സീറ്റുകളില്‍ 12 ലക്ഷം രൂപ ഫീസും 15 ശതമാനം എന്‍.ആര്‍.ഐ സീറ്റില്‍ 30 ലക്ഷം രൂപ ഫീസും വേണമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം.
ഉയര്‍ന്ന ഫീസ് ഘടന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ 10 ശതമാനം ബി.പി.എല്‍ വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തിരുന്നു. മാനേജ്‌മെന്റുകളുടെ എതിര്‍പ്പ് അവഗണിച്ച് പ്രവേശന നടപടിയുമായി മുന്നോട്ടുപോകാനായിരുന്നു ആദ്യം സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കിയതിനാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
ചര്‍ച്ചയില്‍ പ്രവേശന നടപടിയുമായി സഹകരിക്കുമെന്നും മേല്‍നോട്ട സമിതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാമെന്നുമായിരുന്നു മാനേജ്‌മെന്റുകള്‍ എടുത്ത നിലപാട്. എന്നാല്‍, മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടതിനെക്കാള്‍ കുറഞ്ഞ ഫീസാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago