സഊദി സയാമീസ് ഇരട്ടകള്‍ക്ക് ശസ്ത്രക്രിയ; 25 അംഗ ഡോക്ടര്‍ സംഘം, 12 മണിക്കൂര്‍ സമയം
റിയാദ്: സഊദി സയാമീസ് ഇരട്ടകളായ ശൈഖയെയും ശുമൂഖിനെയും ശസ്ത്രക്രിയയിലൂടെ ഇരു വേര്‍പ്പെടുത്താനുള്ള ശ്രമം തുടങ്ങി. റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ മുന്‍ ആരോഗ്യ മന്ത്രി കൂടിയായ ഡോ.അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കുട്ടികള്‍ക്ക് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്തുക.
കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ സയാമീസ് ഇരട്ടകള്‍ക്ക് നടത്തുന്ന 46ാമത് വേര്‍പെടുത്തല്‍ ശസ്ത്രക്രിയയാണിത്. നേരത്തെയുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം വ്യാഴാഴ്ച്ച രാവിലെയായിരുന്നു ശസ്ത്രക്രിയ നടക്കേണ്ടിയിരുന്നത്.
എന്നാല്‍, ഒരുക്കങ്ങളെല്ലാം നടത്തി അവസാന ഘട്ടത്തില്‍ പൊടുന്നനെ കുട്ടികളുടെ ശരീര ഊഷ്മാവിലുണ്ടായ അനിയന്ത്രിത വര്‍ധനവ് കാരണം വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നീട്ടിവെക്കുകയായിരുന്നു.
കുട്ടികളുടെ ആരോഗ്യ സ്ഥിതി സാധാരണ നിലയിലേക്ക് വരുന്നതു വരെ ശസ്ത്രക്രിയനീട്ടിവെക്കുന്നതായി മെഡിക്കല്‍ സംഘം തലവന്‍ ഡോക്റ്റര്‍ അബ്ദുലാഹ് അല്‍ റബീഅ അറിയിച്ചു.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ശസ്ത്രക്രിയക്ക് ഒരുക്കങ്ങള്‍ തുടങ്ങിയത്. നാലു മാസം പ്രായമായ ശൈഖയുടെയും ശുമൂഖയുടെയും അടിവയറിന്റെ താഴ്ഭാഗം, ഇടുപ്പ് എന്നിവിടങ്ങളാണ് ഒട്ടിച്ചേര്‍ന്നിരിക്കുന്നത്. ഇരുപത്തഞ്ചു വിദഗ്ധ ഡോക്ക്ടര്മാരുടെ സംഘം 12 മണിക്കൂര്‍ സമയമാണ് ശസ്ത്രക്രിയക്ക് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."