ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍; പ്രവാസി മലയാളിയുടെ യാത്രാനിരോധനം നീക്കി
മനാമ: ബഹ്റൈനില്‍ യാത്രാനിരോധനം മൂലം നാട്ടില്‍ പോകാന്‍ കഴിയാതെ പട്ടിണിയും രോഗങ്ങളുമായി കഴിഞ്ഞുവന്ന പ്രവാസി മലയാളിക്ക് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ യാത്രാ നിരോധനം നീങ്ങി.
ബഹ്റൈനില്‍ നിയമ പ്രശ്നങ്ങളെ തുടര്‍ന്ന് യാത്രാ നിരോധനവും ജോലി ചെയ്യാനാവത്തതിനാല്‍ വരുമാനവുമില്ലാതെ, പട്ടിണിയും രോഗവുമായി ദുരിത ജീവിതത്തില്‍ കഴിഞ്ഞുവന്ന ആലപ്പുഴ കലവൂര്‍ സ്വദേശി വിനോദ് കുമാറി(65)നാണ് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ കാരുണ്യഹസ്തം തുണയായായത്.
വിനോദ്കുമാറിന്റെ ദുരിത ജീവിതം ഇവിടെ ഇംഗ്ലീഷ് ദിനപത്രങ്ങളുള്പ്പെടെ പ്രാദേശിക ദിനപത്രങ്ങളും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുപ്രഭാതം വെബിലും വിനോദ് കുമാറിന്റെ ദുരിത ജീവിതം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
മാസം തോറും പണമടക്കാമെന്ന തവണവ്യവസ്ഥയില്‍ ബഹ്റൈനിലെ ഒരു
പ്രമുഖ ഫോണ്‍ കമ്പനിയില്‍ നിന്നും വിനോദ് കുമാര്‍ നേരത്തെ ഒരു ഫോണ്‍ വാങ്ങിയിരുന്നു.
ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പണമടക്കല്‍ മുടങ്ങിയതോടെയാണ് സൈന്‍ കന്പനി കേസ് ഫയല്‍ ചെയ്ത് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.
ബഹ്റൈനില്‍ ദുരിത ജീവിതം നയിക്കുന്ന വിനോദിന്റ അവസ്ഥ പ്രവാസിമലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ഷിജു വേണു ഗോപാലാണ് സോഷ്യല്‍ മീഡിയ വഴി പുറംലോകത്തെത്തിച്ചത്.
ഇതെ തുടര്‍ന്ന് വിനോദിനെ എത്രയും വേഗം നാട്ടില്‍ എത്തിക്കാന്‍ ബഹ്റൈന്‍ പ്രധാന മന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ ഉത്തരവിടുകയായിരുന്നു. വിനോദിനുള്ള യാത്രാ ടിക്കറ്റ് ഇന്ത്യന്‍ എംബസി നല്‍കും.
Also Read
- പത്രവാര്ത്തതുണയായി, ദുരിതജീവിതത്തില്‍ നിന്നും മലയാളിക്ക് മോചനം
- ബഹ്റൈന്‍ പ്രവാസിയുടെ ദുരിത ജീവിതവുമായി ഷിജു സോഷ്യല്‍ മീഡിയയിലെത്തി; സാമൂഹ്യ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."