നാരായണന്റെ അപകട മരണം പ്രദേശത്തെ നടുക്കി
തൃക്കരിപ്പൂര്‍: ഇന്നലെ ഉച്ചയോടെ തൃക്കരിപ്പൂരില്‍ ഷോക്കേറ്റു മരിച്ച നാരായണന്റെ വേര്‍പാട് പ്രദേശത്തെ നടുക്കി. തൃക്കരിപ്പൂര്‍ വില്ലേജ് ഓഫിസ് പരിസരത്തെ പാല് സൊസൈറ്റിയില്‍ പാല് അളന്നു നല്‍കാനെത്തിയ കൂലിപ്പണിക്കാരനും ക്ഷീരകര്‍ഷകനുമായ നാരായണന്റെ ദേഹത്ത് വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു. സൊസൈറ്റിക്ക് പിന്നിലുള്ള ജൈവ മാലിന്യ കുഴിയില്‍ പച്ചിലകള്‍ നിറക്കുന്നതിനായി മുറിച്ച ശീമക്കൊന്ന മരം സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈനില്‍ തട്ടുകയും വൈദ്യുത കമ്പി പൊട്ടി നാരായണന്റെ ശരീരത്തില്‍ പതിക്കുകയുമായിരുന്നു. ശീമക്കൊന്ന വീണാല്‍ പൊട്ടാന്‍ മാത്രം ബലമുള്ളതാണോ വൈദ്യുത കമ്പിയെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്.
ഷോക്കേറ്റ നാരായണനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കമ്പി ശരീരത്തില്‍ ചുറ്റിപ്പിണഞ്ഞു കിടന്നതിനാല്‍ പരിസര വാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.
വൈദ്യുതി ലൈന്‍ ഓഫാക്കി പരിസരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് വൈദ്യുതി വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ സ്ഥലത്തെത്തി പരിശോധിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കാരം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."