HOME
DETAILS

വീണ്ടെടുപ്പിന്റെ ഓര്‍മ്മച്ചിപ്പ്

  
backup
July 06 2019 | 21:07 PM

%e0%b4%b5%e0%b5%80%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%9a%e0%b5%8d

 

മലയാളത്തിലെ വായനക്കാര്‍, മറ്റു ഭാഷാ സാഹിത്യങ്ങളെ സ്വാഗതം ചെയ്യുമ്പോഴും, മലയാളത്തിലെ എഴുത്തുകള്‍ ചുറ്റിപ്പറ്റി നില്‍ക്കേണ്ട ഒരു ഫ്രെയിമില്‍ നിന്ന് പുറത്തുകടക്കുന്ന കൃതികളെ, ആദ്യം സംശയത്തോടും പിന്നെ തിരുത്തല്‍വാദപരമായ വിമര്‍ശനങ്ങളോടുമൊക്കെ സമീപിക്കുക എന്നത്, മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള സൃഷ്ടികള്‍ക്കു നേരെ എല്ലാക്കാലത്തും ഉണ്ടായിട്ടുള്ള കാഴ്ചകളാണ്. വായനക്കാരുടെയും നിരൂപകരുടെയും ആസ്വാദനത്തിന്റെ സീമകള്‍, ഒരു കൃതിയെ വിലയിരുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. സാഹിത്യത്തിലെ കൃതികളുടെ ട്രാന്‍സിഷന്‍ എല്ലാക്കാലങ്ങളിലും, എന്തിനേറെ എല്ലാ ദിവസങ്ങളിലും എഴുത്തുകാരനിലൂടെ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. വായനക്കാരന്‍, ഒരു വായനക്കാരന്‍ മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലെ എറ്റവും പ്രധാന കണ്ണിയാണ് എന്ന തിരിച്ചറിവുണ്ടാകുമ്പോഴാണ്, അവന് ആസ്വാദ്യകരമായ കൃതികള്‍ സൃഷ്ടിക്കുക എന്ന രീതിയില്‍, ഒരു എഴുത്തുകാരനും വളരുന്നത്.


കുളവും നദിയും വയലുമെല്ലാം ഗൃഹാതുരത സൃഷ്ടിക്കുന്ന എഴുത്തുകള്‍ ഏതാനും തലമുറകളുടേത് മാത്രമായി ചുരുങ്ങിയിരിക്കുന്നു. വരുന്ന തലമുറയുടെ നൊസ്റ്റാള്‍ജിയകള്‍, ജീവിത രീതികള്‍, വിനോദോപാധികള്‍ തുടങ്ങിയവയെല്ലാം തന്നെ മറ്റൊരു തലത്തിലായിരിക്കുമെന്ന് തീര്‍ച്ചയാണ്. ഈയൊരു ആശയത്തില്‍ നിന്നു മലയാളത്തിലെ കൃതികളെ വീക്ഷിക്കുമ്പോള്‍, തീര്‍ച്ചയായും ഈയൊരു മാറ്റം മുന്നില്‍ കണ്ട്, എഴുത്തു രീതികളിലും കഥാപരിസരങ്ങളിലും പരീക്ഷണം നടത്താന്‍ കുറേയേറെ എഴുത്തുകാര്‍ ശ്രമിക്കുന്നുണ്ട് എന്ന് കാണാം. ഇത്തരം ഒരു ടൈ്വലൈറ്റ് സോണില്‍ നിന്ന് സംവദിക്കാന്‍ ശ്രമിക്കുന്നവയാണ് കെ.വി പ്രവീണിന്റെ ചെറുകഥകള്‍. എല്ലാ കഥകളിലും കഥാകൃത്ത് നടത്തിയിട്ടുള്ള സൂക്ഷ്മമായ പരീക്ഷണങ്ങളെ വായിച്ചെടുക്കുക എന്നത് പ്രത്യക്ഷത്തില്‍ അനായാസമെന്ന് തോന്നുമ്പോഴും, ഒരു മലയാളി വായനക്കാരന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് വിട്ടുപോകാതെ, കൈയ്യടക്കത്തോടെ പറയാന്‍ ശ്രമിച്ചിട്ടുള്ളതായി വായനയില്‍ അനുഭവപ്പെടാം. അത് കൊണ്ടാണ് ഒരു ടൈ്വലൈറ്റ്് സോണില്‍ നിന്നു കൊണ്ട് പറഞ്ഞിട്ടുള്ള കഥകളായി വിലയിരുത്താമെന്ന് കരുതുന്നത്.


'കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാട്ടില്‍ പാര്‍ക്കാത്ത ഒരാളുടെ മനോരാജ്യമാണ് ഈ കഥകള്‍. മലയാളിത്തവും ഗൃഹാതുരത്വവും ഒന്നിലധികം കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്ന ഈ കഥകള്‍..' എന്നാണ് ആമുഖത്തില്‍ പ്രവീണ്‍ പറഞ്ഞിരിക്കുന്നത്. എട്ട് കഥകളിലൂടെ വിവിധ ജീവിത പരിസരങ്ങളെ പകര്‍ത്തി വച്ചിരിക്കുന്നു.

ചിത്രദുര്‍ഗ്ഗം

വിദേശ രാജ്യങ്ങളില്‍ ജനിച്ച് വളരുന്ന, മലയാളികളായ മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍. അത്തരം കുട്ടികള്‍ കടന്നു പോകുന്ന ഒരു കള്‍ച്ചറല്‍ ഐഡന്റിറ്റി ക്രൈസിസിനെക്കുറിച്ച്, അവരുടെ മാതാപിതാക്കള്‍ കടന്നു പോകുന്ന ആകുലതകളെക്കുറിച്ച്, ബോധവാനായ ഒരു വായനക്കാര്‍ക്ക് വളരെ പെട്ടെന്ന് മനസിലാകുന്ന ഒരു പ്രമേയമാണിത്. കുടുംബ സംഘര്‍ഷങ്ങള്‍ വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കുന്ന നിരാശയും ഒറ്റപ്പെടലും അതില്‍ നിന്നുണ്ടാകുന്ന വിഹ്വലതകളും ഒക്കെ ചേര്‍ത്ത് ഒരു ഹൈടെക് മാളില്‍ നടക്കുന്ന സംഭവങ്ങളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കഥയാണിത്.

ഡാര്‍വിന്റെ ദൈവം

നാസ്തികനായിരിക്കുമ്പോഴും വിശ്വാസത്തിന്റെ കൂടെക്കഴിയേണ്ടി വരിക, വിശ്വസിക്കാത്ത തിയറികള്‍ പഠിപ്പിക്കേണ്ടി വരിക, ശാസ്ത്രത്തിന് കഴിയാത്ത കാര്യങ്ങള്‍ പരമ്പരാഗത ചികിത്സാ രീതികള്‍ കൊണ്ട് രോഗിയായ ഭാര്യയില്‍ വരുത്തുന്ന മാറ്റങ്ങള്‍ കാണേണ്ടി വരിക തുടങ്ങിയ സംഘര്‍ഷാവസ്ഥയിലൂടെയെല്ലാം കടന്നുപോകുന്ന ഒരു പ്രൊഫസറുടെ കഥയാണ് ഡാര്‍വിന്റെ ദൈവം. വിരസമെന്ന് തോന്നിപ്പിക്കുന്ന അയാളുടെ ജീവിതത്തില്‍ ഇഴചേര്‍ന്ന് കിടന്ന്, മന്ദഗതിയില്‍ ദൈവവും ശാസ്ത്രവും എന്ന വിഷയം കൈകാര്യം ചെയ്തിരിക്കുന്ന ഒരു പ്ലോട്ടാണിത്.
'അനാഥമായി കിടക്കുന്ന കാന്‍വാസും ഛായങ്ങളും ബ്രഷും പൊടി തട്ടിയെടുത്തു. പിന്നെ തെക്കേ അമേരിക്കയിലെ ഹരിതഭൂമിയില്‍, ഗാലപ്പഗോസില്‍, വച്ച് ചാള്‍സ് ഡാര്‍വിനും ദൈവവും പരസ്പരം കണ്ടുമുട്ടുന്ന ആ ചിത്രം പ്രൊഫസര്‍ വരച്ച് തുടങ്ങി.'
ദൈവവും ഡാര്‍വിനും ഒരു ഭാവന മാത്രമാണെന്നോ, രണ്ടും സത്യമാണെന്നോ, ഒന്ന് സത്യവും മറ്റത് ഭാവനയുമാണെന്നോ ഉറപ്പിച്ച് പറയാനാകാത്ത പ്രതിസന്ധിയുടെ പ്രതീകമായി അയാളെ വായിച്ചെടുക്കാം.

 

ഓര്‍മ്മച്ചിപ്പ്

മറ്റു കഥകളേക്കാള്‍, കുറച്ചു കൂടി ആഖ്യാന സാധ്യതകള്‍ പ്രയോഗിച്ചിട്ടുള്ള ഒന്നാണ് ഓര്‍മ്മച്ചിപ്പ്. രണ്ടു തലമുറകളിലൂടെ, വ്യത്യാസപ്പെട്ടുകിടക്കുന്ന ജീവിത പരിസരങ്ങളെ വ്യക്തമായും വരച്ചു കാണിക്കുന്നുണ്ടിവിടെ.
ഹൃദയമിടിപ്പ് ഒന്നു കൂടിയാലോ കുറഞ്ഞാലോ കൃത്രിമമായി ഘടിപ്പിച്ചിരിക്കുന്ന പേസ്‌മേക്കര്‍ പ്രവര്‍ത്തനക്ഷമമാകുകയും ഹൃദയത്തിന്റെ ചലനങ്ങള്‍ ക്രമാനുഗതമാക്കുകയും ചെയ്യും. അതേപോലെ തന്നെ, അപകടകാരികളായ ഹൃദയമിടിപ്പുകള്‍ സെന്‍സ് ചെയ്ത്, ചെറിയ രീതിയിലുള്ള ഷോക്ക് ഡെലിവര്‍ ചെയ്ത്, പതിയെ ഹൃദയത്തെ, താളാത്മകമായ ചലനത്തിലേക്ക് കൊണ്ടുവരുന്ന, ശരീരത്തിനകത്ത് ഇംപ്ലാന്റ് ചെയ്യാവുന്ന ഉപകരണങ്ങളാണ് കാര്‍ഡിയാക് ഡിഫിബ്രില്ലേറ്ററുകള്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇത്തരം ഒരു ഉപകരണത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഒരു കാലത്ത്, പേസ്‌മേക്കര്‍ പോലുള്ള ഒരുപകരണം ഘടിപ്പിച്ച ഒരു കഥാപാത്രം ഉണ്ടായിരുന്നെങ്കില്‍, അതൊരു അത്ഭുതമായേനെ. ഓര്‍മ്മച്ചിപ്പ് വെറും ഭാവനയില്‍ നിന്നുണ്ടായ ഒരു സൃഷ്ടിയാണെങ്കിലും, ഇത്തരം ഉപകരണത്തിന്റെ, ഒരു സാധ്യത വായനക്കാരനും തോന്നിയേക്കാം എന്നത്ഭുതപ്പെടാനില്ല.
ഓര്‍മ്മച്ചിപ്പില്‍, കഥാകൃത്ത് ഫാന്റസിയുടെ എഡ്ജില്‍ നിന്ന് കൊണ്ട് യാഥാര്‍ഥ്യങ്ങളെ കൂട്ടിയിണക്കാനുള്ള ഒരു ശ്രമമാണ് നടത്തിയിരിക്കുന്നത്. ഓര്‍മ്മകളെല്ലാം നഷ്ടപ്പെട്ട ഒരമ്മ, തലച്ചോറിനകത്ത്, ഫീഡ് ചെയ്യപ്പെട്ട കുറെ ഓര്‍മ്മകളുടെ ഡേറ്റകളുള്ള ചിപ്പ് ഘടിപ്പിച്ച്, ഓര്‍മ്മകളെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. അതിനായി ഒരു മെമ്മറി ക്ലിനിക്കിലെ ചികിത്സയിലാണ് അവര്‍. അവരുടെ മകന്‍, തന്റെ ബാല്യകാലത്തിലെ ചിതറിത്തെറിച്ച ചില ഓര്‍മ്മകളെ, സംശയങ്ങളെ, അമ്മയുടെ ഓര്‍മ്മച്ചിപ്പിലൂടെ വീണ്ടെടുക്കാനാകുമോ എന്ന് പരീക്ഷിക്കുന്നു.
കുറച്ചധികം വിവരണങ്ങള്‍ കൂടി വേണ്ടിയിരുന്ന ഒരു കഥയാണിത് എന്ന് തോന്നി. പ്രത്യേകിച്ചും, കുറച്ചധികം സാങ്കേതിക പദങ്ങള്‍ കൈകാര്യം ചെയ്യുന്നതും, കഥയുടെ ഫ്രെയിമിലേയ്ക്ക്, അതിനെ ഒരനായാസമായ ഒന്നായി മാറ്റിയെഴുതുന്നതിലും പൂര്‍ണമായും വിജയിച്ചിട്ടില്ല എന്നതും, കുറേയധികം വായനക്കാര്‍ക്ക് ഒരു ഘനമുള്ള വായനയാകും നല്‍കുക.

അസിമോവിന്റെ രാത്രി

ഒരു സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന, കുടുംബവും കുട്ടിയും പരാധീനതകളുമുള്ള ഒരാളുടെ ഒരു രാത്രി ഡ്യൂട്ടിക്കിടയില്‍ സംഭവിക്കുന്ന കഥ. ഇവിടെയും കഥ പറയുന്ന പശ്ചാത്തലമാണ് ശ്രദ്ധിക്കപ്പെടുന്നത്.
അസിമോവ് എന്ന റോബോട്ട്, അയാള്‍ ജോലി ചെയ്യുന്ന കമ്പനിയിലെ 'ബൈറ്റ് കണക്കിന് ബുദ്ധിശക്തിയുള്ള സമര്‍ഥന്‍'. പലതിന്റെയും പ്രതീകമാണ് അസിമോവ്.

ജാക്‌പോട്ട്

വിദേശങ്ങളില്‍ ജോലിക്കെത്തുന്ന യുവാക്കളുടെ കഥ. വലിയ ടെക്‌നിക്കുകളൊന്നുമില്ലാതെ പറഞ്ഞിരിക്കുന്നു. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനാകും എന്ന രീതിയില്‍, ഏത് കുറുക്കുവഴിയിലൂടെയും പണമുണ്ടാക്കാന്‍ ഓടിനടന്ന് പിന്നീട് നൂലാമാലകളില്‍ ചെന്ന് ചാടുന്ന, സുഹൃത്തിനെ വിവരിക്കുന്ന, അത്ര കേമനല്ലാത്ത പ്രൊട്ടഗണിസ്റ്റിന്റെ ചിന്തകളിലൂടെ പറഞ്ഞ് പോകുന്ന ഒരു കഥ.

വണ്ടര്‍ വുമണ്‍

ഒരു ഫാന്റസി കഥാപാത്രത്തിലെപ്പോലെ തന്നെ പെരുമാറുന്ന, കഥയിലെ സ്ത്രീ കഥാപാത്രം. ഓഫിസിലെ പുതിയ പ്രോജക്ട് ഓഫിസറായി വരുന്ന അവരുമായി, അയാള്‍ പതിയെ അടുപ്പത്തിലാകുന്നതും പിന്നീടുണ്ടാകുന്ന ചില സംഭവങ്ങളുമാണ് പ്രതിപാദ്യം.

സീബ്ര

ഒരു നഴ്‌സ് പ്രധാന കഥാപാത്രമായി വരുന്നു. ജോലി സ്ഥലത്തെ ചില പ്രതിസന്ധികളെ തരണം ചെയ്യാന്‍ ശ്രമിക്കുന്ന അവരുടെ കഥ,നന്നായി പറഞ്ഞിരിക്കുന്നു.

കയേന്‍

വിവാഹേതര ബന്ധങ്ങളും കുടുംബ കലഹങ്ങളും ആ പശ്ചാത്തലത്തില്‍ വളരുന്ന കുഞ്ഞുങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുമൊക്കെ മുന്‍പും വായിച്ചിട്ടുണെങ്കിലും, മടുപ്പിക്കാത്ത അന്തരീക്ഷത്തില്‍ പറഞ്ഞിരിക്കുന്നു.
പി.കെ രാജശേഖരനാണ് അവതാരിക. ഇതിലുടനീളം പറയാന്‍ ശ്രമിച്ചിരിക്കുന്നത് വളരെ ലളിതമായ ഒന്നാണ്. പ്രവീണിന്റെ കഥകള്‍ വായിച്ചെടുക്കേണ്ട പ്രതലങ്ങളെപ്പറ്റിയാണത്. വൈകാരികതയ്ക്കും പരമ്പരാഗത രീതികള്‍ക്കും അത്രമേല്‍ പ്രാധാന്യം കഥകളില്‍ കാണില്ല എന്നാണ് അവര്‍ പറഞ്ഞുവച്ചിരിക്കുന്നത്. അതിനോട് സമരസപ്പെടുന്ന രീതിയിലാണ് രാഹുല്‍ രാധാകൃഷ്ണന്റെ പഠനവും ചേര്‍ത്ത് വച്ചിരിക്കുന്നത്.
മലയാളികള്‍, ചെന്നെത്തുന്ന രാജ്യങ്ങളിലെ സംസ്‌കാരങ്ങള്‍, പതിയെ അവന്റേതു കൂടിയാകുന്നു. അത്തരത്തിലുള്ള ഒരു പരിണാമം തന്റെ അടുത്ത തലമുറയില്‍ കുറേക്കൂടി ശക്തമാകുന്നതും അവന് കാണേണ്ടി വരുന്നു. തന്റെ ഭൂതകാലത്തിലേക്ക് നോക്കി നെടുവീര്‍പ്പിടുന്ന സാഹിത്യത്തില്‍ നിന്നും, മുന്നോട്ട്, ഭാവിയിലേയ്ക്ക് നോക്കുന്ന കഥകളിലേക്ക് അവന്‍ തൂലിക ചലിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഒരു പരീക്ഷണ ശ്രമങ്ങളായിട്ടാണ് പ്രവീണിന്റെ കഥകള്‍ നിലനില്‍ക്കുന്നത്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന പ്രവീണ്‍, ഡിജാന്‍ലീ, പ്രഛന്ന വേഷം എന്നീ നോവലുകളും എഴുതിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചടിക്കാൻ ഒരുങ്ങി ഇറാൻ; ഇസ്രാഈലിനെതിരെ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് ഇസ്‌മയിൽ ബഗായി

International
  •  a month ago
No Image

എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ കുഴഞ്ഞുവീണു

Kerala
  •  a month ago
No Image

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  a month ago
No Image

പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്; വി.ടി ബല്‍റാം

Kerala
  •  a month ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്; 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

100 കോടി കൊടുത്താല്‍ ഒന്നുകില്‍ മുഖ്യമന്ത്രിയാവണം, അല്ലെങ്കില്‍ തിരിച്ച് 200 കോടി കിട്ടണം- തോമസ് കെ തോമസ്

Kerala
  •  a month ago
No Image

'ഇസ്‌റാഈലുമായി യുദ്ധത്തിനില്ല, ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി'  ഇറാന്‍ പ്രസിഡന്റ് 

International
  •  a month ago
No Image

സെന്‍സസ് നടപടികള്‍ 2025ല്‍ ആരംഭിക്കും; റിപ്പോര്‍ട്ട് 2026ല്‍

National
  •  a month ago
No Image

ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം; അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു, ഭരണസമിതി യോഗത്തില്‍ ബഹളം

Kerala
  •  a month ago
No Image

വയനാടിന്റെ സ്‌നേഹത്തിന് നന്ദി; പ്രിയങ്കാഗാന്ധി മണ്ഡലത്തില്‍, ഉജ്ജ്വല സ്വീകരണം

Kerala
  •  a month ago