HOME
DETAILS

'ലാത്തിവീശിയല്ല അന്ന ദാതാക്കളോടുള്ള കടപ്പാട് വീട്ടേണ്ടത്, അഹങ്കാരത്തിന്റെ കസേര വിട്ട് എഴുനേല്‍ക്കൂ, കര്‍ഷകരുടെ പ്രശ്‌നം കേള്‍ക്കൂ' - ആഞ്ഞടിച്ച് രാഹുല്‍

  
backup
December 01 2020 | 07:12 AM

national-rahul-tweet-in-farm-strike-against-centre-2020-dec-1

ന്യൂഡല്‍ഹി: കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്ര നിലപാടിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലാത്തി കൊണ്ട് തല്ലിച്ചതച്ചല്ല ആവശ്യം അംഗീകരിച്ചു കൊണ്ടാണ് കര്‍ഷകരോടുള്ള കടപ്പാട് വീട്ടേണ്ടതെന്ന് അദ്ദേഹം തുറന്നടിച്ചു.

അന്നദാതാക്കള്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ കള്ളം ടിവിയില്‍ പ്രസംഗിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആറ് ദിവസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്.

'നമ്മുടെ അന്നദാതാക്കള്‍ തെരുവുകളില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്, അതേസമയം അപ്പുറത്ത് കള്ളം ടിവിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്നു.

കര്‍ഷകരുടെ കഠിനാധ്വാനത്തോട് നമുക്കെല്ലാര്‍ക്കും കടപ്പാടുണ്ട്. അവര്‍ക്ക് ന്യായം ലഭ്യമാക്കിയും അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുമാണ് ഈ കടപ്പാട് വീട്ടേണ്ടത്. അല്ലാതെ അവരെ ലാത്തിയുപയോഗിച്ച് തല്ലിച്ചതച്ചും കണ്ണീര്‍ വാതകം പ്രയോഗിച്ചുമല്ല.

ഉണരൂ, അഹങ്കാരത്തിന്റെ കസേരയില്‍ നിന്നും എഴുന്നേറ്റ് ചിന്തിക്കൂ. കര്‍ഷകര്‍ക്ക് അവരുടെ അവകാശം ല്‍കൂ,' രാഹുല്‍ ട്വീറ്റ് ചെയ്തു.

കര്‍ഷക സമരം കേന്ദ്രത്തിന് തലവേദന ആയിരിക്കുകയാണ്. തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തി കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്‌നാഥ് സിങ്ങും നരേന്ദ്ര തോമറുമാണ് ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.

നിലവില്‍ 32 കര്‍ഷക സംഘങ്ങളെ മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. 500 ല്‍ അധികം സംഘങ്ങളുള്ളപ്പോള്‍ വെറും 32 സംഘങ്ങളെ മാത്രം ചര്‍ച്ചക്ക് വിളിച്ചത് ശരിയായ നടപടിയല്ലെന്നും എല്ലാ കര്‍ഷക സംഘങ്ങളെയും ചര്‍ച്ചക്ക് വിളിക്കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ഡിസംബര്‍ മൂന്നിനായിരുന്നു കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കര്‍ഷക സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് തന്നെ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു.

അതിനിടെ, സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരസ്ഥലത്തേക്ക് എത്തുന്ന കര്‍ഷകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ശക്തമായ തണുപ്പിനെ പോലും വകവെക്കാതെയാണ് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  20 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  20 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  20 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  20 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  20 days ago
No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  20 days ago
No Image

വിവാഹത്തിന് കുഞ്ഞ് തടസ്സമായി: അഞ്ചുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നത് അമ്മ

Kerala
  •  20 days ago
No Image

'സുരേന്ദ്രനെയും സംഘത്തെയും അടിച്ചുപുറത്താക്കി ചാണകവെള്ളം തളിക്കണം'; പാലക്കാട് ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയെന്ന് സന്ദീപ് വാര്യര്‍

Kerala
  •  20 days ago
No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  20 days ago