HOME
DETAILS
MAL
അടാട്ട് ഫാര്‍മേഴ്സ് ബാങ്ക് അഴിമതി: ഫയലുകളും കംപ്യൂട്ടര്‍ രേഖകളും നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടി
backup
May 23 2017 | 19:05 PM
തൃശൂര്‍: സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഓഫിസില്‍ അതിക്രമിച്ച് കയറി അടാട്ട് ഫാര്‍മേഴ്സ് ബാങ്കില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളും കംപ്യൂട്ടര്‍ രേഖകളും നശിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുരളി പെരുനെല്ലി എം.എല്‍.എ. യുടെ സബ്മിഷന് നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേസിലെ പ്രതികള്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജോയിന്റ് രജിസ്ട്രാറുടെ ഓഫിസിന് മുന്നില്‍ ചെന്നിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കേസില്‍ ആരോപിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."