ജെ. ജെ. ആക്ട്: ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളെ ഒഴിവാക്കണം
കോഴിക്കോട്: 2015 ലെ ജുവൈനല്‍ ജസ്റ്റിസ് ആക്ടിന്റെ രജിസ്‌ട്രേഷന്‍ പരിധിയില്‍നിന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ (ഒ.സി.ബി.) രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് സമസ്ത ലീഗല്‍ സെല്ലിന്റെയും കെ.എസ്.എം.ഒ.സി.സി. ഭാരവാഹികളുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. ജെ.ജെ. ആക്ടിന് അനുബന്ധമായി സംസ്ഥാന സര്‍ക്കാര്‍ നിയമം ഉണ്ടാക്കുമ്പോള്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പരിധിയില്‍പെട്ട സ്ഥാപനങ്ങളെയും മറ്റു ബോര്‍ഡിങ് സ്ഥാപനങ്ങളെയും ബാധിക്കാത്ത വിധമായിരിക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കാനും തീരുമാനിച്ചു.
കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ലീഗല്‍സെല്‍ ചെയര്‍മാന്‍ ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷനായി. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാദര്‍ റോയി മാത്യു വടക്കേല്‍ ഉദ്ഘാടനം ചെയ്തു.
കെ. ഉമര്‍ ഫൈസി മുക്കം, അഡ്വ. എം. മുഹമ്മദ്, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍, ലിയാഖത്തലി ഹാജി, അഡ്വ. അബൂബക്കര്‍ സിദ്ദീഖ്, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, എന്‍ജിനീയര്‍ പി. മാമുക്കോയ ഹാജി, സി. മൂസ മാസ്റ്റര്‍, സി. ആലിക്കോയ, ടി.എ. അബൂബക്കര്‍, നാസര്‍ നദ്‌വി, കെ.കെ. മൊയ്തീന്‍കോയ, റഫീഖ് അന്‍വരി, വി. മരക്കാര്‍ മാസ്റ്റര്‍, അബ്ദുറഹ്്മാന്‍, പി.എ. ഉമ്മര്‍, പി.കെ. അബ്ദുല്‍ ഹമീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍ പി.എ. ജബ്ബാര്‍ ഹാജി സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."