വ്യാജകോഴ്‌സ്: മര്‍കസില്‍ വിദഗ്ധസമിതി ഇന്ന് തെളിവെടുക്കും
കോഴിക്കോട്: വ്യാജകോഴ്‌സ് നടത്തി വിദ്യാര്‍ഥികളെ കബളിപ്പിച്ച സംഭവത്തില്‍ മര്‍കസില്‍ വിദഗ്ധ സമിതി ഇന്ന് തെളിവെടുക്കും. കാരന്തൂര്‍ മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ ആര്‍ക്കിടെക്ചര്‍, സിവില്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് കോഴ്‌സുകളുടെ അംഗീകാരം സംബന്ധിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. സമിതി അംഗങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി വിദ്യാര്‍ഥികളുടെയും തുടര്‍ന്ന് മാനേജ്‌മെന്റിന്റെയും മൊഴിയെടുക്കും. മെയ് 25ന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് മെയ് 26ന് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഇതു സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു.
ടെക്‌നിക്കല്‍ എജുക്കേഷന്‍ കോഴിക്കോട് റീജ്യനല്‍ ഓഫിസ് ജോയിന്റ് ഡയറക്ടര്‍ എന്‍. ശാന്തകുമാര്‍, കോഴിക്കോട് എന്‍.ഐ.ടി. യിലെ അസി. പ്രൊഫസര്‍മാരായ ഡോ.എം.എ. നസീര്‍, ഡോ. വി. സജിത്ത് എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."