അഭയാര്‍ഥി
മകളേ...
വലേറ, നീയും
അച്ഛന്‍ മാര്‍ട്ടിനസ് റാമിറസും
കണ്‍മുന്നില്‍ മുങ്ങി മരിക്കുമ്പോള്‍
അമ്മ, താനിയ വനേസയുടെ
കണ്ണീരിന് ചോരയുടെ നിറമായിരുന്നു.
അപ്പോള്‍...
റിയോഗ്രാന്റ് നദിക്കരയില്‍ നിന്ന്
അമ്മയുടെ കണ്ണില്‍
മറ്റൊരു നദി കലങ്ങി ഒഴുകുകയായിരുന്നു.
മറുകര തേടി നദി മുറിച്ചുകടക്കുമ്പോള്‍
മരണ യാത്രയില്‍ കഴുത്തില്‍ കയ്യിട്ടും
ഒട്ടിക്കിടക്കാന്‍ നിനക്കച്ഛനുണ്ടായിരുന്നു
മകളെ... നിനക്കത്രയും സമാധാനിക്കാം.
അന്ന്,
തുര്‍ക്കീ നദീതീരത്ത് കമഴ്ന്നടിഞ്ഞ
മൂന്നു വയസുകാരന്‍ അലന്‍ കുര്‍ദിയും
നിന്നെ പോലെ, കുടിയേറ്റക്കാരനായിരുന്നു.
അവനൊപ്പം ചേര്‍ന്നൊട്ടിക്കിടക്കാന്‍
ആരുമുണ്ടായിരുന്നില്ലല്ലോ!
കുടിയേറ്റ വിരുദ്ധരുടെ ചോരവറ്റിയ
കണ്ണിലെ കരടായ നിങ്ങള്‍
അതിരുകളില്ലാത്ത
ലോകത്തേക്കാണ് പോയത്.
ഒരു നാള്‍...
അകം പൊള്ളിയ സൂര്യന്‍
ഈ നദിക്കരയില്‍
വെള്ളിവെളിച്ചമായുദിക്കും
നിങ്ങള്‍ക്കായ്
നിങ്ങളുടെ ഓര്‍മയ്ക്കായ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."