HOME
DETAILS

ബാബരി മസ്ജിദ്: അനുബന്ധകേസ് വിധിപ്രഖ്യാപനം നിര്‍ഭാഗ്യകരം

  
backup
September 27 2018 | 18:09 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%95%e0%b5%87

 

ബാബരി മസ്ജിദ് ഭൂമി നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം വിശാല ഭരണഘടനാ ബെഞ്ചിനു വിടേണ്ടതില്ലെന്നു ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചില്‍ രണ്ടുപേര്‍ വിധി പ്രസ്താവിച്ചിരിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക്മിശ്ര, ജസ്റ്റിസ് അശോക്ഭൂഷണ്‍ എന്നിവര്‍ 1994ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രസ്താവം വിശാല ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്നു വിധിച്ചപ്പോള്‍ വ്യത്യസ്ത നിലപാടാണ് ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ സ്വീകരിച്ചത്.
ഇത് കേവലം ഭൂമിക്കേസല്ലെന്നും മുസ്‌ലിംകളുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട കേസാണെന്നും അതിനാല്‍ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കണമെന്നുമാണ് ജസ്റ്റിസ് എസ്. നസീറിന്റെ വിധിവാക്യങ്ങള്‍. മൂന്നംഗ ബെഞ്ചില്‍ രണ്ടുപേരുടെ ഭൂരിപക്ഷമാണു വിധിയെ നിര്‍ണയിച്ചത്. 1994ലെ ഇസ്മായില്‍ ഫാറൂഖി കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിച്ച് ഏഴംഗ ഭരണഘടനാ ബെഞ്ചിനു വിടണമെന്നായിരുന്നു ഇതുസംബന്ധിച്ച് ഹരജി നല്‍കിയ സുന്നി വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം.
മുസ്‌ലിംകള്‍ക്കു നിസ്‌കരിക്കാന്‍ പള്ളിയാവശ്യമില്ലെന്നും മുസ്‌ലിം മതവിശ്വാസപ്രകാരം എവിടെ വേണമെങ്കിലും നിസ്‌കരിക്കാമെന്നുമായിരുന്നു 1994ല്‍ ബാബരി മസ്ജിദ് അനുബന്ധ കേസില്‍ സുപ്രിംകോടതി അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞിരുന്നത്. ഈ വിധി ഇസ്‌ലാമികവിരുദ്ധമാണെന്നും മുസ്‌ലിംകളുടെ പള്ളി എന്നെന്നും നിലനില്‍ക്കേണ്ട ആരാധനാസ്ഥലമാണെന്നും ഒരിക്കല്‍ പള്ളിയായി തീരുമാനിക്കപ്പെട്ടാല്‍ അതെന്നും പള്ളിയായിരിക്കുമെന്നുമുള്ള ഇസ്‌ലാമിക നിയമവ്യവസ്ഥയെ തകര്‍ക്കുന്നതായിരുന്നു 1994ലെ വിധി.
ഈ വിധിക്കെതിരേയാണു സുന്നി വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയെ സമീപിച്ചതും വിധി പുനഃപരിശോധിക്കണമെന്നും ഏഴംഗ വിശാലബെഞ്ചിനു വിടണമെന്നും വാദിച്ചത്. എന്നാല്‍, ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് ഇതു പരിഗണിക്കാനാകുമായിരുന്നില്ല. നേരത്തെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ച കേസ് ഏഴംഗ ബെഞ്ചിനു വിടണമെന്നായിരുന്നു സുന്നി വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം. അതാണിപ്പോള്‍ നിരാകരിക്കപ്പെട്ടിരിക്കുന്നത്. മുത്വലാഖ് വിധിക്കു പിന്നാലെ ഇന്ത്യന്‍ മുസ്‌ലിംകളെ വേദനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ വിധി. മുത്വലാഖ് വിധിയിലും ജസ്റ്റിസ് എസ്. നസീര്‍ വേറിട്ട വിധി പ്രസ്താവമായിരുന്നു നടത്തിയിരുന്നത്.
ഇസ്‌ലാമില്‍ നിസ്‌കരിക്കാന്‍ പള്ളി അവിഭാജ്യഘടകമല്ലെന്നും എവിടെ വേണമെങ്കിലും അത് നിര്‍വഹിക്കാമെന്നും സര്‍ക്കാരിനു വേണമെങ്കില്‍ ഏത് ആരാധനാലയവും നിലനില്‍ക്കുന്ന ഭൂമി പിടിച്ചെടുക്കാന്‍ അവകാശമുണ്ടെന്നുമുള്ള 1994ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് അനുകൂലമായി ഇപ്പോള്‍ മൂന്നംഗ ഡിവിഷന്‍ ബെഞ്ച് വിധിയെഴുതിയപ്പോള്‍, മുസ്‌ലിംകളുടെ ആരാധനാലയമായ പള്ളി മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമാണോയെന്നു തീരുമാനിക്കേണ്ടതു ഭരണഘടനാ ബെഞ്ചാണെന്നു ജസ്റ്റിസ് എസ്. നസീറിന്റെ വിധിപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസില്‍ ഈ വിധി പ്രസക്തമായിരിക്കില്ലെന്നും രണ്ടംഗ ബെഞ്ച് പറയുന്നുണ്ട്.
മതസ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനുമുള്ള പ്രത്യേക നിയമങ്ങളും ഭരണഘടനാ വകുപ്പുകളും നിലവിലുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക്മിശ്ര, അശോക്ഭൂഷണ്‍ എന്നിവരുടെ വിധിന്യായത്തില്‍ പറയുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് മുസ്‌ലിംകളുടെ പ്രാര്‍ഥനാസ്വാതന്ത്ര്യത്തിനു നേരേയുള്ള കൈയേറ്റങ്ങളാണെന്ന് ആര്‍ക്കും വ്യക്തമാവും. തുറന്ന സ്ഥലങ്ങളില്‍പോലും നിസ്‌കരിക്കുന്ന മുസ്‌ലിംകളെ കൂട്ടമായിവന്നു സംഘ്പരിവാര്‍ ആക്രമിക്കുമ്പോള്‍ പള്ളികള്‍പോലും നിര്‍ബന്ധമില്ലെന്ന അവസ്ഥ വരുന്നത് ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതസ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണി തന്നെയാണ്.
1994ലെ ഇസ്മയില്‍ ഫാറൂഖി കേസിലെ വിധി പ്രസ്താവമാണ് 2016ലെ അലഹബാദ് ഹൈക്കോടതി വിധിക്കു പ്രേരണയായത്. ഇപ്പോഴത്തെ വിധി പറയുവാന്‍ സുപ്രിംകോടതിക്കു പ്രചോദനമായതും ഇതുതന്നെയായിരിക്കണം. പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. അഞ്ചംഗ സുപ്രിംകോടതി ബെഞ്ചാണു മുസ്‌ലിംകള്‍ക്കു നിസ്‌കരിക്കാന്‍ പള്ളി അവിഭാജ്യഘടകമല്ലെന്നു വിധിച്ചത്.
ഈ വിധി ഏഴംഗ വിശാലബെഞ്ചിനു വിടണമെന്ന 14 ഹരജികളാണു സുപ്രിംകോടതി ഇന്നലെ തള്ളിയത്. നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ് ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്കക്കേസ്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ഒക്ടോബര്‍ 29നാണ് സുപ്രിംകോടതിയില്‍ വാദം തുടങ്ങുന്നത്. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം ഇവിടെ കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്. വിധി അനുകൂലമായി വരികയാണെങ്കില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതു വിഷയമാക്കാമെന്നവര്‍ കരുതുന്നു. സുന്നി വഖ്ഫ് ബോര്‍ഡിന്റെ വാദങ്ങളെ കേന്ദ്രസര്‍ക്കാരും യോഗി ആദിത്യനാഥിന്റെ യു.പി സര്‍ക്കാരും എതിര്‍ത്ത്‌വരികയായിരുന്നു.
1993ല്‍ ബാബരി മസ്ജിദ് ഭൂമി ഒരു ഓര്‍ഡിനന്‍സിലൂടെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെയാണ് ഇസ്മയില്‍ ഫാറൂഖി സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ഈ ഹരജിയിലാണ് 1994ലെ അഞ്ചംഗ ഭരണഘടനാബെഞ്ച് മുസ്‌ലിംകളെ നിരാശപ്പെടുത്തുന്നതും ആശങ്കാജനകവുമായ വിധിപ്രസ്താവം നടത്തിയത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ ആരാധനാസ്ഥലമായ പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അത് പരിപാലിച്ച് സംരക്ഷിക്കുക എന്നത് അവരുടെ മതപരമായ ബാധ്യതയുമാണ്. ഇതിനെതിരെയാണിപ്പോള്‍ സുപ്രിംകോടതി വിധി വന്നിരിക്കുന്നത്.
മുസ്‌ലിം സമുദായത്തോടുള്ള നീതികേടും വെല്ലുവിളിയുമായിരുന്നു 1994ലെ സുപ്രിംകോടതി വിധിയെങ്കില്‍ ആ വിധിയെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടാതെ തീര്‍പ്പാക്കിയ സുപ്രിംകോടതിയുടെ ഇന്നലത്തെ വിധി മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. കേവലം ഭൂമി തര്‍ക്കം മാത്രമല്ല ഇത്. ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇത്തരം കേസുകള്‍ വിശാല ഭരണഘടനാ ബെഞ്ചായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. അതിനുള്ള അവസരമാണ് ഇന്നലത്തെ വിധിയോടെ കൊട്ടിയടക്കപ്പെട്ടിരിക്കുന്നത്.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മുത്വലാഖ് വിധിയെത്തുടര്‍ന്നുള്ള ഇന്നലത്തെ വിധിയും ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി തന്നെയാണ്. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം എല്ലാ മതവിഭാഗങ്ങള്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍, ഇന്നലത്തെ സുപ്രിംകോടതി വിധി ഇതു കാണാതെ പോയി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  8 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  8 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  8 days ago