ക്രിസ്റ്റ്യാനോയുടെ വിലക്ക് ചുരുക്കി
റോം: ചാംപ്യന്‍സ് ലീഗില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോക്ക് യുവേഫ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ചുരുക്കി. നേരത്തെ മൂന്ന് മത്സരങ്ങളിലായിരുന്നു വിലക്കുണ്ടായിരുന്നത്. ഇതാണ് ഒരു മത്സരത്തില്‍ മാത്രമാക്കി ചുരുക്കിയത്.
ചാംപ്യന്‍സ് ലീഗില്‍ വലന്‍സിയക്കെതിരായ മത്സരത്തിലായിരുന്നു ക്രിസ്റ്റ്യാനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ഇതിനെത്തുടര്‍ന്നായിരുന്നു യുവേഫയുടെ നടപടി. റൊണാള്‍ഡോയുടെ അപ്പീലില്‍ ഇന്നലെ യുവേഫ പുതിയ തീരുമാനം എടുക്കുകയായിരുന്നു. ഇതോടെ യങ് ബോയ്സിന് എതിരായ ചാംപ്യന്‍സ് ലീഗ് മത്സരം മാത്രമെ റൊണാള്‍ഡോക്ക് നഷ്ടമാവുകയുള്ളൂ. അതു കഴിഞ്ഞ് വരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള മത്സരത്തില്‍ റൊണാള്‍ഡോക്ക് കളിക്കാനാകും.
റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു വലന്‍സിയക്കെതിരേ റൊണാള്‍ഡോയുടെ റെഡ് കാര്‍ഡില്‍ കലാശിച്ചത്. വലന്‍സിയ താരം മുറീലോ ഡൈവ് ചെയ്തതിനെതിരേ റൊണാള്‍ഡോ തിരിഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ച റഫറി ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. റൊണാള്‍ഡോ താരത്തെ ഫൗള്‍ ചെയ്തിരുന്നില്ല. ക്രിസ്റ്റിയുടെ കരിയറില്‍ ചാംപ്യന്‍സ് ലീഗില്‍ ലഭിച്ച ആദ്യത്തെ ചുവപ്പ് കാര്‍ഡായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."