ഇന്തോനേഷ്യയുമായി സമനില; ഇന്ത്യ ക്വാര്‍ട്ടറില്‍
ക്വലാലംപുര്‍: മലേഷ്യയില്‍ നടക്കുന്ന അണ്ടര്‍ 16 എ. എഫ്.സി കപ്പില്‍ ഇന്ത്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മൂന്നാം മത്സരത്തില്‍ ഇന്തോനേഷ്യയെ സമനിലയില്‍ തളച്ചതോടെയാണ് ഇന്ത്യ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
പ്രീക്വാര്‍ട്ടറില്‍ ഇന്ത്യ ദക്ഷിണ കൊറിയയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇന്തോനേഷ്യക്കെതിരേ ജയിച്ചാലും സമനില പിടിച്ചാലും ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനലിലെത്താമായിരുന്നു. തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്ന അവസ്ഥയായിരുന്നു.
16 വര്‍ഷം മുമ്പായിരുന്നു ഇന്ത്യ അവസാനമായി എ.എഫ്.സി കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ 1-0 എന്ന സ്കോറിന് ഇന്ത്യ വിയറ്റ്നാമിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ഇറാനോട് ഗോള്‍രഹിത സമനിലയും പിടിച്ചു. ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് ഇന്തോനേഷ്യയും ഇന്ത്യയുമാണ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. വിയറ്റ്നാമും ഇറാനും പുറത്തായി.
ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ ആധികാരിക പ്രകടനമായിരുന്നു പുറത്തെടുത്തത്. മികച്ച ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ ചുണക്കുട്ടികള്‍ക്ക് അവസരം മുതലാക്കാനായില്ല. മികച്ച പ്രതിരോധം തീര്‍ത്തതോടെയാണ് ഇന്ത്യ ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."