HOME
DETAILS
MAL
കര്‍ഷക സമരം: ഹരിയാന സര്‍ക്കാരില്‍ പൊട്ടിത്തെറി, പിന്തുണ പിന്‍വലിച്ച് എം.എല്‍.എ, 'ഉടന്‍ പരിഹാരം' വേണമെന്ന് ജെ.ജെ.പി നേതാവ്
backup
December 01 2020 | 13:12 PM
ന്യൂഡല്‍ഹി: കര്‍ഷക സമരം കത്തിപ്പടര്‍ന്നതിനിടെ, ഹരിയാന എന്‍.ഡി.എ സര്‍ക്കാരില്‍ പൊട്ടിത്തെറി. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്ര എം.എല്‍.എ സോംബിര്‍ സന്‍ഗ്വാന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാവണമെന്ന് അജയ് ചൗട്ടാലയുടെ ജെ.ജെ.പി ആവശ്യപ്പെടുകയും ചെയ്തു.
ഹരിയാന ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് ചെയര്‍മാനായിരുന്നു സോംബിര്‍ സന്‍ഗ്വാന്‍. ഈ സ്ഥാനം കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.
കര്‍ഷകര്‍ക്കെതിരെ ഇത്രയും ക്രൂരമായ നിയമം കൊണ്ടുവരുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ക്ക് അയച്ച കത്തില്‍ സോംബിര്‍ സന്‍ഗ്വാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."