HOME
DETAILS

ഹജ്ജ് 2019; മക്കയില്‍ അനുഭവപ്പെടുന്നത് കനത്ത ചൂട്, വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി ആരോഗ്യ മേഖലയില്‍

  
backup
July 07 2019 | 08:07 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-2019-%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%aa%e0%b5%8d

മക്കമദീന: ഹജ്ജ് സീസണില്‍ മക്കയില്‍ കനത്ത ചൂട് അനുഭവപ്പെടുന്നത് തീര്‍ത്ഥാടകര്‍ക്ക് ഏറെ ശാരീരിക ക്ഷീണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പുണ്യ സ്ഥലങ്ങളിലെ സാമൂഹ്യ സേവനത്തിലേര്‍പ്പെട്ടവര്‍. കടുത്ത ചൂടാണ് നിലവില്‍ മക്കയിലും മദീനയിലും അനുഭവപ്പെടുന്നത്. ഇത് ഹാജിമാരില്‍ പ്രായം കൂടിയവര്‍ക്കും ശാരീരിക ക്ഷീണം ഉള്ളവര്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ ഇതിനെ തടയാനുള്ള മുന്നൊരുക്കങ്ങളും അനുബന്ധ മുന്‍കരുതലുകളും കൈക്കൊള്ളണമെന്ന് മക്കയില്‍ നിന്നുള്ള ഹജ്ജ് സേവക സംഘങ്ങളും നേതാക്കളും വ്യക്തമാക്കുന്നുണ്ട്. മക്കയിലെ ഇന്നലത്തെ ഏറ്റവും കൂടിയ ചൂട് 42 ഡിഗ്രിക്ക് മുകളിലാണ് രേഖപ്പെടുത്തിയത് .തുടര്‍ ദിവസങ്ങളില്‍ ഇത് 45 ഡിഗ്രിക്ക് മുകളില്‍ വരെ ഉയരുമെന്നതിനാല്‍ നിര്‍ജ്ജിലീകരണം അടക്കമുള്ള ശാരീരിക അസ്വസ്ഥതകള്‍ ഹാജിമാര്‍ നേരിടേണ്ടി വരും. ഇതിനെ മറികടക്കാന്‍ കയ്യില്‍ സദാ സമയവും കുടിവെള്ളം കരുതണമെന്നും ചൂട് കൂടിയ സമയത്തും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ഉംറ അടക്കമുള്ള കാര്യങ്ങള്‍ക്ക് രാത്രി സമങ്ങള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും ഉചിതമെന്നും സേവന രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മക്കയില്‍ താമസ സ്ഥലങ്ങളില്‍ നിന്നും ഹറമിലേക്ക് പോകുമ്പോള്‍ നേരിട്ടുള്ള കനത്ത വെയില്‍ കൊള്ളാന്‍ സാധ്യത ഏറെയാണ്. ഇതിനെ പ്രതിരോധിക്കാനായി കൈയ്യില്‍ കുട കരുതുന്നതും നല്ലതാണ്. മദീനയിലും ഇതേ ചൂടാണ് അനുഭവപ്പെടുന്നതെങ്കിലും പ്രകൃതിയുടെ വിശേഷണം മൂലം ഇത് തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നില്ല . എങ്കിലും ചൂട് കൂടിയ അവസരത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നു മുന്നറിയിപ്പുണ്ട്. അതേസമയം, ഇന്ത്യന്‍ ഹാജിമാര്‍ക്കായി ഹജ്ജ് മിഷന്‍ ആരോഗ്യ പരിപാലനത്തിനായി വിപുലമായ സംവിധാനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായി ആരോഗ്യ ഡിസ്‌പെന്‍സറികളും മൊബൈല്‍ ക്ലിനിക്കുകളും സജ്ജീകരിച്ചിരിക്കുന്നത് ഹാജിമാര്‍ക്ക് ഏറെ ആശ്വാസമാണ് നല്‍കുന്നത്. മദീനയിലെത്തിയ ഇന്ത്യന്‍ ഹാജിമാരില്‍ 49 പേര്‍ക്ക് ഡിസ്‌പെന്‍സറികള്‍ വഴിയും 92 പേര്‍ക്ക് മൊബൈല്‍ ക്ലിനിക്കുകള്‍ വഴിയും ആദ്യ ദിവസം തന്നെ സേവനം നല്‍കിയതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു.
അതേസമയം, മദീനയിലെത്തിയ വിദേശ ഹാജിമാര്‍ക്കൊപ്പം ഇന്ത്യന്‍ തീര്‍ത്ഥാടകരും ഇപ്പോള്‍ ചരിത്ര സ്ഥല സന്ദര്‍ശന തിരക്കുകളിലാണ്. പുണ്യ റൗദ സന്ദര്‍ശനം പൂര്‍ത്തിയാക്കിയവര്‍ മദീനക്കുള്ളില്‍ ചരിത്രമുറങ്ങുന്ന നിരവധി സ്ഥലങ്ങള്‍ ഉണ്ടെകിലും അതി പ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള തിരക്കുകളില്‍ മുഴുകിയിട്ടുണ്ട്. മസ്ജിദുല്‍ ഖുബാ, ഉഹ്ദ് മല, രണാങ്കണം, മഖ്ബറ, മസ്ജിദുല്‍ ഖിബ്‌ലതൈന്‍ തുടങ്ങിയ ചരിത്ര സ്ഥലങ്ങളാണ് പ്രധാനമായും സന്ദര്‍ശിക്കുന്നത്. ഇന്ന് മലയാളി തീര്‍ത്ഥാടകര്‍ കൂടി ഇറങ്ങുമ്പോള്‍ മദീനയിലെ മലയാളി ഹജ്ജ് സേവക സംഘങ്ങള്‍ക്ക് ഇനി ഉറക്കമില്ല രാവുകളായിരിക്കും. മലയാളായി ഹാജിമാരെ സ്വീകരിക്കാന്‍ കെ എം സി സി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം എന്നീ സംഘങ്ങള്‍ അതി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണമെന്ന് എം.കെ രാഘവന്‍ എംപി

Kerala
  •  3 months ago
No Image

ഐക്യരാഷ്ട്ര സഭയുടെ ഫ്യൂച്ചര്‍ സമ്മിറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി

Kerala
  •  3 months ago
No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago