മലബാര്‍ സിമന്റ്‌സ് ഫാക്ടറിയില്‍ സിമന്റ് ഉല്‍പ്പാദനം ഇന്നു മുതല്‍ പുനരാരംഭിക്കും
പൂച്ചാക്കല്‍: പള്ളിപ്പുറം മലബാര്‍ സിമന്റ്‌സ് ഫാക്ടറിയില്‍ സിമന്റ് ഉല്‍പ്പാദനവും വില്‍പ്പനയും ഇന്നു മുതല്‍ പുനരാരംഭിക്കും.
ഇതിന് ഹൈക്കോടതിയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സും(ബിഐഎസ്) അനുമതി നല്‍കി. ഫാക്ടറിയില്‍ സിമന്റ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന് സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 10മുതലാണ് ഇവിടെ നിന്നുള്ള സിമന്റ് നിര്‍മാണവും വില്‍പ്പനയും നിലച്ചത്. പരാതിയെ തുടര്‍ന്ന് ബിഐഎസ് പരിശോധനയെ തുടര്‍ന്നാണ് ഉല്‍പ്പാദനവും വില്‍പ്പനയും നിര്‍ത്താന്‍ നിര്‍ദേശിച്ചത്.ഇതിനെതിരെ മലബാര്‍ സിമന്റ്‌സ് ഹൈക്കോടതിയെ സമീപിക്കുകയും ഏറെനാളത്തെ ആശങ്കകള്‍ക്കും വ്യവസ്ഥകള്‍ക്കും നിയമ നടപടികള്‍ക്കൊടുവില്‍ ഉല്‍പ്പാദനവും വില്‍പ്പനയും തുടങ്ങുന്നതിന് ഇന്നലെ അനുമതി ലഭിക്കുകയുമായിരുന്നു.
42,24000 ലക്ഷം രൂപയുടെ വ്യാപാരമാണ് ഇവിടെ പ്രതിദിനം നടക്കുന്നത്.ഒന്നരമാസം ഉല്‍പ്പാദനവും വില്‍പ്പനയും നിലച്ചതോടെ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദിവസ വേതന തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടവും സ്വകാര്യ സിമന്റ് കമ്പനികള്‍ക്ക് വന്‍ നേട്ടവുമുണ്ടായി.എറണാകുളം, ആലപ്പുഴ,കോട്ടയം, ഇടുക്കി,പത്തനംതിട്ട, കൊല്ലം,തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലേക്കാണ് പള്ളിപ്പുറം ഫാക്ടറിയില്‍ നിന്നും സിമന്റ് വില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."