തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി : ഔസാഫ് സഈദ്
ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കായി സഊദിയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സഈദ് പറഞ്ഞു.
രണ്ട് ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. തീര്‍ഥാടകരുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലാണെങ്കിലും സുഗമമായി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഇന്ത്യന്‍ ഹജ്ജ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നു ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സഈദ് പറഞ്ഞു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. തീര്‍ഥാടകര്‍ക്ക് താമസ സ്ഥലം കണ്ടെത്താനും, സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനും ഹജ്ജ് കര്‍്മങ്ങളെ കുറിച്ച് അറിയാനുമായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ സേവനങ്ങളും ഹജ്ജ് മിഷന്‍ ഒരുക്കിയതായി അംബാസഡര്‍ അറിയിച്ചു.
തീര്‍ഥാടകര്‍ കൂടുന്നത് കൊണ്ടുള്ള മിനായിലെ സ്ഥലപരിമിതിക്ക് പരിഹാരമായി ടെന്റുകളില്‍ തട്ടുകളുള്ള ബങ്ക് ബെഡുകള്‍ ഉപയോഗിക്കാന്‍ അനുമതി തരണമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സഊദി ഹജ്ജ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം ജൂലായ് 12 മുതല്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ മക്കയിലേക്കുള്ള യാത്ര തുടങ്ങും. തീര്‍ഥാടകരുടെ സേവനത്തിനാവശ്യമായ എല്ലാ നടപടികളും ഇന്ത്യ ഹജ്ജ് മിഷന്‍ പൂര്‍ത്തിയാക്കിയതായും അംബാസഡര്‍ അറിയിച്ചു.
ഇന്ത്യന്‍ തീര്‍ഥാടകരുടെ ആരോഗ്യ സംരക്ഷണത്തിനായി മദീനയില്‍ ഒരു പ്രധാന ഹജ്ജ് ഓഫീസ്, മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍, 10 കിടക്കകളോടു കൂടിയ ഒരു ഡിസ്‌പെന്‍സറി, മൂന്ന് ബ്രാഞ്ച് ഡിസ്‌പെന്‍സറി എന്നിവയാണ് ഇന്ത്യന്‍ ഹജ്ജ്മിഷന്‍ ഒരുക്കിയിരിക്കുന്നത്. ഹജ്ജ് ഓഫീസുകളും ഡിസ്‌പെന്‍സറികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള 1,40,000 തീര്‍ഥാടകരില്‍ 63,000 തീര്‍ഥാടകര്‍ മദീനയിലാണ് എത്തിച്ചേരുന്നത്. ജൂലായ് 21 വരേയായാണ് തീര്‍ഥാടകര്‍ മദീനയിലെത്തുന്നത്. ബാക്കിയുള്ള 77,000 ഇന്ത്യന്‍ പേര്‍ 20 മുതല്‍ ജിദ്ദ ഹജ്ജ് ടെര്‍മിനല്‍വഴി മക്കയിലെത്തും. ഓഗസ്റ്റ് അഞ്ചിനായിരിക്കും ഇന്ത്യന്‍ തീര്‍ഥാടകരേയും വഹിച്ചുള്ള അവസാനവിമാനം ജിദ്ദയിലെത്തുക. ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തുന്ന തീര്‍ഥാടകര്‍ ഹജ്ജ് കര്‍മത്തിനുശേഷം ഓഗസ്റ്റ് 19 മുതല്‍ മദീന സന്ദര്‍ശനത്തിന് തിരിക്കും. ഈ തീര്‍ഥാടകര്‍ മദീനയില്‍ എട്ട് ദിവസം തങ്ങിയ ശേഷമായിരിക്കും മദീനയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നത്. അതേസമയം മദീന വഴി ഹജ്ജ് കര്‍മത്തിനെത്തിയ യവര്‍ ഹജ്ജ് കര്‍മത്തിനുശേഷം ജിദ്ദയില്‍നിന്ന് ഓഗസ്റ്റ് 16 മുതല്‍ നാട്ടിലേക്ക് തിരികെ പോയിത്തുടങ്ങും. സെപ്റ്റംബര്‍ 14നാണ് നാട്ടിലേക്ക് തിരികെയുള്ള അവസാന ഹജജ് വിമാനം ജൂലായ് 20 നാണ് ജിദ്ദയില്‍ ഇന്ത്യന്‍ ഹാജിമാരുമായുള്ള ആദ്യ വിമാനം എത്തുന്നത്. എങ്കിലും സ്വകാരൃ ഗ്രുപ്പ് വഴിയുള്ള ഹാജിമാര്‍ ജൂലായ് നാല് മുതല്‍ ജിദ്ദ വിമാനത്താവളം വഴി എത്തിത്തുടങ്ങിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരടക്കം 625 ഉദ്യോഗസ്ഥരാണ് ഡെപ്യൂട്ടേഷനില്‍ ഇന്തൃയില്‍നിന്ന് ഹജ്ജ് സേവനത്തിനായി എത്തിയിടുള്ളത്. ഇതില്‍ 101 വനിതകളും ഉള്‍പ്പെടുന്നു. കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജജ് കോണ്‍സല്‍ വൈ. സാബിര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."