സഊദിയിലേക്കുള്ള മടക്കം: പ്രഖ്യാപനം പിന്നീടെന്ന് ആഭ്യന്തര മന്ത്രാലയം
റിയാദ്: സഊദിയിലേക്കുള്ള മടക്കം സംബന്ധിച്ച് പിന്നീട് പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ ഭാഗികമായി നിയന്ത്രണങ്ങൾ പിൻവലിച്ച സമയത്ത് ജനുവരി ഒന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ എടുത്ത് കളയുകയും കൂടുതൽ വിമാന സർവീസുകൾക്ക് അനുമതി നൽകുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
#عاجل
— واس العام (@SPAregions) December 1, 2020
مصدر مسؤول في #وزارة_الداخلية: موعد رفع القيود على مغادرة المواطنين للمملكة والعودة إليها، والسماح بفتح المنافذ سيتم الإعلان عنه لاحقاً.#واس_عام pic.twitter.com/etXj3x6hyF
എന്നാൽ, കൃത്യം ഒരു മാസം മുമ്പ് ഇത് സംബന്ധമായി പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. അതനുസരിച്ചു ഡിസംബർ ആദ്യം പ്രഖ്യാപനം കാത്തിരിക്കെയാണ് നിരാശ നൽകി ആഭ്യന്തര മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.
സഊദിയിലേക്ക് പ്രവേശിക്കാനും പുറത്തു പോകാനുമുള്ള നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് ചൊവ്വാഴ്ച രാത്രി സഊദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവാനയിൽ വ്യക്തമാക്കുന്നത്. എന്നാൽ, ഇത് സംബന്ധമായ കൂടുതൽ വിവരങ്ങളോ തിയ്യതികളോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇതോടെ ജനുവരിയിലും നിയന്ത്രണങ്ങൾ നീങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."