HOME
DETAILS
MAL
ലഹരിക്കെതിരെ പൊലിസ്-എക്‌സൈസ് സംയുക്ത പരിശോധന നടത്തണം
backup
July 29 2016 | 00:07 AM
ആലപ്പുഴ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പോലീസ്-എക്‌സൈസ് സംയുക്തമായി പരിശോധനകള്‍ നടത്തണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം കൂടുതലായി എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ പരിശോധനകള്‍ കാര്യക്ഷമമാക്കിയെങ്കിലെ വ്യാജമദ്യത്തിന്റെയും മറ്റ് ലഹരിയുല്‍പ്പന്നങ്ങളുടെയും വില്പനയും ഉപയോഗവും തടയാന്‍ കഴിയു. ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ജോണ്‍ മാടമന അധ്യക്ഷതവഹിച്ചു. മൗലാന ബഷീര്‍ ഹാജി, വി. നാരായണന്‍നായര്‍, അഡ്വ ദിലീപ് ചെറിയനാട്, ജോണ്‍ പൂപ്പട, കെ. കാര്‍ത്തികേയന്‍നായര്‍, ഇ. ഖാലിദ്, ആനി ജോണ്‍, അഡ്വ. പ്രദീപ് കൂട്ടാല, ആന്‍ഡ്രൂസ് മീനടം, റ്റി.എം. സന്തോഷ്, അനില്‍ കൂരോപ്പട എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."