HOME
DETAILS
MAL
സിറിയക്കെതിരേ ആക്രമണം തുടര്‍ന്നാല്‍ ഖേദിക്കേണ്ടി വരുമെന്ന് ഇസ്റാഈലിനോട് ഇറാന്
backup
September 27 2018 | 19:09 PM
തെഹ്റാന്: സിറിയന്‍ സൈന്യത്തിനും അവരുടെ സഖ്യസേനയ്ക്കും നേരെ ഇസ്റാഈല്‍ ആക്രമണം തുടര്‍ന്നാല്‍ ഖേദിക്കേണ്ടി വരുമെന്ന് ഇറാന്. ഇറാന്റെ സുപ്രിം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ശംഖാനിയാണ് ഇസ്റാഈലിനു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
സയണിസ്റ്റ് ഭരണകൂടം സിറിയയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഭീകരസംഘങ്ങളെ പിന്തുണയ്ക്കുകയും സിറിയന്‍ സേനയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ തുടരുകയും ചെയ്യുകയാണവര്‍. ഇതുതുടരുകയാണെങ്കില്‍ ഇസ്റാഈല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. അതിന്റെ പേരില്‍ ഖേദിക്കേണ്ടി വരികയും ചെയ്യും-അലി ശംഖാനി വ്യക്തമാക്കി.
ഏഴു വര്‍ഷത്തോളമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ സര്‍ക്കാര്‍ സേനയ്ക്ക് ഇറാനും റഷ്യയും സൈനികമായി പിന്തുണ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."