HOME
DETAILS

കര്‍ണാടകയില്‍ മന്ത്രിസഭ നിലനിര്‍ത്താന്‍ രാജിവച്ചവര്‍ക്ക് മന്ത്രിപദവി വാഗ്ദാനം

  
backup
July 07, 2019 | 11:48 AM

minister-post-offer-for-rebel-mlas-by-congress-in-karnataka


ബംഗളുരു: സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാജിവച്ച മുഴുവന്‍ എം.എല്‍.എമാര്‍ക്കും മന്ത്രി സ്ഥാനം നല്‍കാമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ്. ഇന്നലെ രാത്രിയോടെ മുംബൈയിലെത്തിയ എം.എല്‍.എമാരെ കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ സന്ദര്‍ശിച്ച് അനുനയ ചര്‍ച്ചകള്‍ തുടരുകയാണ്. ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് വിമത എം.എല്‍.എമാരെ മുംബൈയിലെത്തിച്ചത്.

ഏത് വിധേനയും വിമതരെ കൂടെ നിര്‍ത്തുക എന്ന കാര്യം മാത്രമാണ് ഇപ്പോള്‍ നേതാക്കള്‍ ലക്ഷ്യമിടുന്നത്. നിലവിലെ മന്ത്രിമാരെ രാജിവെപ്പിച്ച് പുതുതായി ആറ് പേര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ തന്നെ നേതാവ് സിദ്ധരാമയ്യക്കെതിരായും അനുകൂലമായും പുതിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതും കോണ്‍ഗ്രസിന് തലവേദനയാകുന്നുണ്ട്.

സിദ്ധരാമയ്യ, ജി. പരമേശ്വര, കെ.സി വേണുഗോപാല്‍, ഡി.കെ ശിവകുമാര്‍ എന്നിവരാണ് തിരക്കിട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. യു.എസില്‍ നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും വൈകാതെ ഇവിടെയെത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ ജെ.ഡി.എസ് നേതാവ് ദേവഗൗഡ ജെ.ഡി.എസ്-കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി.ഇതിനിടെ കോണ്‍ഗ്രസ് എം.എല്‍.എ പ്രതാപ ഗൗഡ പാട്ടീല്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  a month ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  a month ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  a month ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  a month ago
No Image

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

International
  •  a month ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

Kerala
  •  a month ago
No Image

തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  a month ago
No Image

വിദൂര പഠനത്തിന് ട്യൂഷൻ ഫീസ് കുറയ്ക്കില്ലെന്ന് കെഎച്ച്ഡിഎ; പരാതികൾക്കിടയിലും ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥർ

uae
  •  a month ago
No Image

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

Kerala
  •  a month ago
No Image

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

Cricket
  •  a month ago