രാജിയില്‍ പിറകോട്ടില്ല; ഞങ്ങള്‍ ഒറ്റക്കെട്ടെന്നും കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍
മുംബൈ: കര്‍ണാടകയില്‍ സഖ്യകക്ഷി മന്ത്രിസഭ നിലനിര്‍ത്താന്‍ നേതാക്കള്‍ പെടാപ്പാട് പെടുന്നതിനിടെ നിലപാട് കടുപ്പിച്ച് വിമത എം.എല്‍.എമാര്‍. രാജി തീരുമാനത്തില്‍ നിന്നും പിറകോട്ട് പോകില്ലെന്നും ആ കാര്യത്തില്‍ രാജിവച്ച എം.എല്‍.എമാരെല്ലാം ഒറ്റക്കെട്ടാണെന്നും വിമത കോണ്‍ഗ്രസ് എം.എല്‍.എ എസ്.ടി സോമശേഖരന്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഇവര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
''ഞങ്ങള്‍ 13 എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയതാണ്. എല്ലാവരും അക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇപ്പോള്‍ ബംഗളൂരുവിലേക്ക് തന്നെ തിരിച്ചുപോകുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടുപോലുമില്ല'', സോമശഖര്‍ പറഞ്ഞു.രാജിവച്ച എം.എല്‍.എമാര്‍ക്ക് മുഴുവന്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനം അനുനയത്തിനായി എത്തിയ നേതാക്കള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ ഇവര്‍ തയാറായില്ല. അതേസമയം വിമതര്‍ താമസിക്കുന്ന ഹോട്ടലിനകത്തേക്ക് ബി.ജെ.പിക്കാര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുന്നുള്ളൂവെന്നും ഇവരേ കാണാനെത്തിയ കോണ്‍ഗ്രസ് എം.എല്‍.എയെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതില്‍ നിന്നും തടഞ്ഞുവെന്നും ആരോപണമുയരുന്നുണ്ട്.
യു.എസിലായിരുന്ന മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നേരത്തേ ബംഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടത്തിയെങ്കിലും ഒന്നും ഫലപ്രദമായില്ലെന്നാണ് പുതിയ വിവരങ്ങളിലൂടെ വ്യക്തമാകുന്നത്. ഇന്നലെ രാത്രിയോടെ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് വിമത എം.എല്‍.എമാരെ മുംബൈയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."