പ്രളയക്കെടുതി സമസ്ത പുനരധിവാസ പദ്ധതിക്ക് ഫണ്ട് കൈമാറി
ചേളാരി: പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും തകര്‍ന്നതോ കേടുപാടുകള്‍ പറ്റിയതോ ആയ പള്ളികളും മദ്‌റസകളും പുനസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിക്ക് തമിഴ്‌നാട് വൃദ്ധാജലം നവാബ് ജാമിഅ മസ്ജിദ് കമ്മിറ്റി സ്വരൂപിച്ച 3,40,000 രൂപ ജമാഅത്ത് ഭാരവാഹികള്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി അബ്ദുല്ല മുസ്‌ലിയാര്‍ക്ക് കൈമാറി.
ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ കടലൂര്‍ ജില്ല ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഹസ്രത്ത് സഫിയുള്ള മന്‍ബഇ, വൃദ്ധാജലം നവാബ് ജാമിഅ മസ്ജിദ് ഭാരവാഹികളായ എ.ആര്‍ മുഹമ്മദ് മുസ്തഫ, എം. ശംസുദ്ദീന്‍, പി.കെ മുഹമ്മദ് അബ്ദുല്ല, ജമാലുദ്ദീന്‍, പി. ഹംസ ഹാജി പോണ്ടിച്ചേരി, സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍മാരായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.സി മായിന്‍ ഹാജി, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞു ഹാജി, മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഹംസ ഹാജി മൂന്നിയൂര്‍, പി. ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, എന്‍ജിനീയര്‍ പി. മാമുക്കോയ ഹാജി, കെ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."